Celebrity

ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടന്‍; പക്ഷേ വ്യക്തിജീവിതം വിവാദങ്ങള്‍ നിറഞ്ഞത്

ഇന്ത്യന്‍ സിനിമയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. നിരവധി കഥാപാത്രങ്ങളിലൂടെ തന്റെ ആരാധകരെ അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്. നാലാമത്തെ വയസ്സില്‍ 1960-ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായി അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചു.

തുടര്‍ന്ന് മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി എന്നിവയുള്‍പ്പെടെ തമിഴിലും മറ്റ് ഭാഷകളിലുമായി 230-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. കമല്‍ഹാസന്‍ തന്റെ പ്രൊഫഷണല്‍ ജീവിതത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയപ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിജീവിതവും ചര്‍ച്ചാ വിഷയമായി.

വ്യക്തി ജീവിതത്തില്‍ അദ്ദേഹം നിരവധി പ്രശ്നങ്ങളെ നേരിട്ടിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ ഒട്ടേറെ താരങ്ങളുമായി കമല്‍ഹാസന് പ്രണയം ഉണ്ടായിരുന്നുവെന്നാണ് പല മാധ്യങ്ങളും പറയുന്നത്.

ഒരു കാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്ന ശ്രീവിദ്യയോട് അദ്ദേഹത്തിന് പ്രണയം ഉണ്ടായിരുന്നതായി പറഞ്ഞിരുന്നു. ഇതിഹാസ താരം രണ്ട് തവണ വിവാഹിതനുമായി. 24 വയസ്സുള്ളപ്പോള്‍ വാണി ഗണപതിയുമായി ആയിരുന്നു കമലിന്റെ ആദ്യ വിവാഹം. തുടക്കത്തില്‍ സന്തോഷകരമായ ദാമ്പത്യം ക്രമേണ വഷളാകാന്‍ തുടങ്ങി. 1998-ല്‍ അവര്‍ വിവാഹമോചിതരായി.

വാണിയുമായി കുടുംബ ജീവിതം നയിക്കുന്നതിനിടയില്‍ നടി സരിഗയുമായി കമല്‍ പ്രണയത്തിലായി. മാത്രമല്ല ഒരുമിച്ചു താമസവും തുടങ്ങിയിരുന്നു. സരിഗയുമായി ലിവിങ് ടുഗതര്‍ റിലേഷന്‍ നടത്തി വന്ന കമല്‍ മക്കളായ ശ്രുതിയും അക്ഷരയും പിറന്ന ശേഷമായിരുന്നു സരിഗയെ വിവാഹം കഴിച്ചത്.

2004 വരെ മാത്രമായിരുന്നു ഈ ബന്ധവും മുന്നോട്ട് പോയത്. വാണിയില്‍ നിന്നുള്ള വിവാഹമോചനത്തിനും സരികയുമായുള്ള വിവാഹത്തിനും ശേഷം, സരികയുടെ സുഹൃത്ത് കൂടിയായ ഗൗതമിയുമായി തുടര്‍ന്ന് കമല്‍ ലിവിങ് ടുഗെതര്‍ ആരംഭിച്ചു. എന്നാല്‍ ഈ ബന്ധം 2016- ല്‍ അവസാനിച്ചു.

തുടര്‍ന്ന് സിമ്രാന്‍ ബഗ്ഗയുമായി ബന്ധപ്പെടുത്തി കമല്‍ ഹാസന്റെ പേരുകള്‍ കേട്ടെങ്കിലും സിമ്രാന്‍ ഇക്കാര്യം നിഷേധിയ്ക്കുകയായിരുന്നു. വിവാദങ്ങള്‍ക്കിടയിലും തന്റെ സിനിമ ജീവിതത്തില്‍ അദ്ദേഹം നൂറുശതമാനവും പ്രതിബന്ധത പുലര്‍ത്തുന്ന താരമാണ്. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലാണ് കമല്‍ഹാസന്‍ അടുത്തിടെ അഭിനയിച്ചത്, ചിത്രം ബോക്‌സ് ഓഫീസില്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാകുകയും ചെയ്തിരുന്നു.