ലാറ്റിനമേരിക്കയിലെ അനേകം രാജ്യങ്ങളെ തഴുകി ഒഴുകുന്ന ആമസോണ്‍ നദി തന്നെ വിസ്മയങ്ങളുടെ കലവറയാണ്. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന കൈകളാല്‍ നിര്‍മ്മിച്ചതാണെന്ന് തോന്നിക്കുന്ന വിചിത്രമായ ആകൃതിയിലുള്ള ഒരു പര്‍വതം അതിനേക്കാള്‍ വിസ്മയമാണ്. രൂപം കൊണ്ട് വളരെ ആകര്‍ഷകമായി തോന്നുള്ള കാടിനുള്ളില്‍ നേരെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു കുത്തനെയുള്ള മലയാണ് ഇത്. ഒരു പുരാതന നാഗരികത നിര്‍മ്മിച്ച നഷ്ടപ്പെട്ട പിരമിഡാണോ ഇതെന്ന് അവിടുത്തെ നാട്ടുകാര്‍ തന്നെ സംശയിക്കുന്നു.
പെറുവിലെ സിയറ ഡെല്‍ ഡിവൈസര്‍ ദേശീയോദ്യാനത്തില്‍, പരന്ന ആമസോണ്‍ മഴക്കാടുകള്‍ക്ക് മുകളില്‍ പൊങ്ങിനില്‍ക്കുന്നതായി തോന്നുന്ന 1,310 അടി ഉയരമുള്ള പിരമിഡ് ആകൃതിയിലുള്ള ഒരു പര്‍വ്വതമായ സെറോ എല്‍ കോണോയാണ് ഈ അത്ഭുതം. ഈ ‘കോണ്‍ കുന്നിന്റെ’ കുത്തനെയുള്ളതും പരന്നതുമായ പ്രതലങ്ങള്‍ ഗിസയിലെ ഗ്രേറ്റ് പിരമിഡിനോട് സാമ്യമുള്ളതാണ്.
കട്ടിയുള്ള ഉഷ്ണമേഖലാ മഴക്കാടുകളിലെ സസ്യജാലങ്ങളില്‍ മറഞ്ഞിരിക്കുന്ന പര്‍വതത്തെ ‘ആന്‍ഡിയന്‍ അപു’ എന്നാണ് ബഹുമാനപൂര്‍വ്വം പെറുവിലെ ഗോത്രവര്‍ഗ്ഗക്കാര്‍ വിളിക്കുന്നത്. തെളിഞ്ഞ ദിവസങ്ങളില്‍ 250 മൈല്‍ അകലെ നിന്ന് പോലും ദൃശ്യമാകുന്ന പര്‍വതം ഗോത്രജനതയ്ക്ക് സമൂഹങ്ങളെ നിരീക്ഷിക്കുന്ന കാവല്‍ക്കാരനാണ്. അതേസമയം ചില ആളുകള്‍ ആമസോണിലെ നഷ്ടപ്പെട്ട ഒരു നാഗരികത നിര്‍മ്മിച്ച പിരമിഡ് ആണെന്ന് വിശ്വസിക്കുന്നുണ്ട്. അത് സത്യമാണെങ്കില്‍ ഇത് ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പുരാതന സ്മാരകമാകും.
ഗിസയിലെ ഗ്രേറ്റ് പിരമിഡിന് 481 അടി ഉയരമേയുള്ളൂ എന്നാണ്. ഇന്തോനേഷ്യയിലെ ഗുനുങ് പഡാങിന് 312 അടി ഉയരവും ജപ്പാന് സമീപമുള്ള യോനാഗുനി സ്മാരകം 90 അടിയുമേയുള്ളൂ. ഇവയെല്ലാം കോണ്‍ കുന്നിനെ വെച്ചു നോക്കുമ്പോള്‍ വളരെ ചെറുതാ ണ്. വളരെ വിദൂരമായ ഈ കൊടുമുടി സംരക്ഷിത പാര്‍ക്ക് ലാന്‍ഡുകളിലും തദ്ദേശീയ റിസര്‍വുകളിലും സ്ഥിതിചെയ്യുന്നതിനാല്‍ പര്യവേക്ഷണം നിയന്ത്രിക്കപ്പെടുന്നു.
അതേസമയം ഉപഗ്രഹ ചിത്രങ്ങളിലൂടെയും പ്രാദേശിക റിപ്പോര്‍ട്ടുകളിലൂടെയും നടത്തിയ മുന്‍കാല ശ്രമങ്ങളില്‍ പിരമിഡ് സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന മനുഷ്യനിര്‍മ്മിത ഉപകരണങ്ങളോ ഘടനകളോ കണ്ടെത്തിയിട്ടില്ല.




