മുതിര്‍ന്നവര്‍ക്ക് എപ്പോഴും കൗമാരപ്രായത്തിലുള്ളവരോട് എന്തെങ്കിലും ഉപദേശങ്ങള്‍ നല്‍കാനുണ്ടാകും. ഫിലാഡല്‍ഫിയയിലെ അക്കാദമിക് രംഗത്തു പ്രവര്‍ത്തിക്കുന്ന ന്യാഷ ജൂനിയര്‍ എന്ന യുവതിയുടെ ട്വിറ്ററിലെ ഒരു പോസ്റ്റും ഇത്തരത്തില്‍ ഒന്നായിരുന്നു. നിങ്ങള്‍ 40 വയസ്സിനു മുകളിലുള്ള സ്ത്രീയാണെന്നിരിക്കട്ടെ. 20 വയസ്സുവരെയുള്ള പുതിയ തലമുറയോട് എന്താണു പറയാനുള്ളത്- എന്നായിരുന്നു ഇപ്പോഴും പ്രസക്തമായ ആ പഴയ ന്യാഷയുടെ ട്വീറ്റ്. ശ്രദ്ധേയമായ ചില ഉപദേശങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് നോക്കാം…
- സ്വന്തം സന്തോഷത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ പേടിക്കരുത്.
- ജോലി സമയത്ത് നിങ്ങള്‍ സൃഷ്ടിക്കുന്ന എല്ലാ ഡോക്യുമെന്റിന്റെയും താഴെ സ്വന്തം പേര് എഴുതാന്‍ മറക്കരുത്. എന്തു പ്രധാനപ്പെട്ട പ്രവൃത്തിയുടെയും മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിക്കുമ്പോഴും അവയെക്കുറിച്ചുള്ള ഒരു കുറിപ്പെങ്കിലും എഴുതി സൂക്ഷിക്കുക. ഓരോ നേട്ടവും അത് എത്ര ചെറുതായിരുന്നാലും എഴുതിവയ്ക്കുക. കാരണം ഇതൊന്നും നിങ്ങള്‍ക്കുവേണ്ടി മറ്റാരും ചെയ്യില്ല.
- സ്വയം സ്നേഹിക്കാനുള്ള ആരോഗ്യം എപ്പോഴും കാത്തുസൂക്ഷിക്കുക, കൂടുതല്‍ പണം സമ്പാദിക്കുക, വ്യായാമം ചെയ്യുക, നല്ല ഭക്ഷണം കഴിക്കുക.
- കുറേക്കൂടി അവസരങ്ങള്‍ വിനിയോഗിക്കുക. അപവാദം പറയുന്ന സുഹൃത്തുക്കളെ ഒഴിവാക്കുക. നല്ല സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുക. സുഹൃത്തിനെ പ്രോത്സാഹിപ്പിക്കുന്നതുപോലെ സ്വയം പ്രോത്സാഹിപ്പിക്കാനും മറക്കാതിരിക്കുക. വഴക്കിടുമ്പോള്‍ ഒരുകാര്യം ഓര്‍മിക്കുക വാക്കുകള്‍ മുറിവേല്‍പിച്ചേക്കാം. പ്രണയംഅത് ഒരിക്കല്‍ മാത്രമുള്ളതല്ല. ജീവിതത്തില്‍ പലതവണ സംഭവിക്കാം.
- ജീവിതത്തിലെ യഥാര്‍ഥ പുരുഷനുവേണ്ടി നിങ്ങളുടേതായ ഒന്നും നിങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കരുത്.
- സ്നേഹിക്കുന്ന പുരുഷനുവേണ്ടി ഒത്തിരിയൊന്നും ചിന്തിച്ചു സമയം മെനക്കെടുത്തരുത്. അയാള്‍ നിങ്ങളുടെ സ്വന്തമാണെങ്കിലും അല്ലെങ്കിലും. കാരണം അക്കാര്യത്തില്‍ നിങ്ങള്‍ക്കു കൂടുതലൊന്നും ചെയ്യാനില്ല.
- ഉല്ലാസയാത്രകള്‍ നടത്തുക. മനോഹരമായ ചിത്രങ്ങള്‍ എടുക്കാന്‍ മറക്കരുത്.
- നിങ്ങളെ വേണ്ടാത്ത ഒരാള്‍ക്കു പിന്നാലെ അലയരുത്. ജോലിയോ പങ്കാളിയോ കാമുകനോ ആരുമായിക്കോട്ടെ. ആരോടും ഒന്നും യാചിച്ചു നടക്കരുത്. നിങ്ങളെ ആവശ്യമുള്ളിടത്തു പോകുക. നിങ്ങള്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യുക. സ്വന്തം അര്‍ഹതയില്‍ ഒരിക്കലും അവിശ്വസിക്കാതിരിക്കുക.