റഷ്യന്‍ യോദ്ധാവും വാഗ്നര്‍ സൈനിക തലവനുമായ യെ്വ്ജെനി പ്രഗോഷിന്‍ മരിച്ചെന്നും ഇല്ലെന്നുമുള്ള തര്‍ക്കങ്ങള്‍ക്ക് ഗതിവേഗം കൂട്ടി സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടു. സൈനിക വേഷത്തില്‍ ഒരു കാറില്‍ സഞ്ചരിക്കുന്ന നിലയിലാണ് 62 കാരനായ പ്രഗോഷിന്‍ വീഡിയോയില്‍ കാണപ്പെടുന്നത്.
‘ഞാന്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് വേണ്ടി എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയില്‍ എന്നെ കണ്ടിട്ട് എങ്ങിനെയുണ്ട് ഇത് 2023 ആഗസ്റ്റിന്റെ രണ്ടാം പകുതിയാണെന്നും താന്‍ ആഫ്രിക്കയിലാണെന്നും പറയുന്നുണ്ട്. എന്റെ പുറത്താകല്‍, ജീവിതം, വരുമാനം തുടങ്ങി ആരാധകര്‍ ചര്‍ച്ച ചെയ്യുന്നതെല്ലാം ശരിയാണെന്നും പറയുന്നു.
വാഗ്നറുമായി ലിങ്ക് ചെയ്തിട്ടുള്ള ടെലിഗ്രാം ചാനലായ ഗ്രേ സോണ്‍ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ എപ്പോഴാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് ഗ്രേ സോണ്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞയാഴ്ചയുണ്ടായ വിമാനാപകടത്തിന് മുന്നോടിയായി മോസ്കോയിലേക്ക് മടങ്ങുന്നതിന് മുമ്പ് വാഗ്നര്‍ ആഫ്രിക്കയില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ടായിരുന്നു.
അതേസമയം വീഡിയോ വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതിനും നേരത്തേ ആഗസ്റ്റ് 19-20 വാരാന്ത്യത്തില്‍ ആഫ്രിക്കയിലായിരുന്നപ്പോള്‍ റെക്കോര്‍ഡ് ചെയ്തതാണെന്ന് യുദ്ധ അനുകൂല മിലിട്ടറി ഇന്‍ഫോര്‍മന്റ് ചാനല്‍ സംശയിക്കുന്നു. മോസ്കോയ്ക്ക് സമീപം ബിസിനസ്സ് ജെറ്റ് തകര്‍ന്ന് പ്രഗോഷിനു മറ്റ് ഒമ്പത് പേരും കൊല്ലപ്പെട്ടുവെന്ന് റഷ്യ പറയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാകാം വീഡിയോ.
ഓഗസ്റ്റ് 23 നായിരുന്നു പ്രഗോഷിന്‍ സഞ്ചരിച്ച വിമാനം റഷ്യയില്‍ തകര്‍ന്നത്. എന്നാല്‍ വാഗ്നര്‍ സൈനിക തലവന്‍ അല്ല മരിച്ചതെന്നും അദ്ദേഹം ഇനിയും ജീവിച്ചിരിപ്പുണ്ടെന്നും തരത്തിലുള്ള വാര്‍ത്തകള്‍ വന്നെങ്കിലും അതെല്ലാം അഭ്യൂഹമായിട്ടാണ് വിലയിരുത്തിയത്.
അതേസമയം പ്രഗോഷിന്‍ മരിച്ചതായി തന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ വിശ്വസിക്കുന്നത്. വ്ളാഡിമിര്‍ പുടിനെ ലംഘിച്ച് റഷ്യന്‍ സൈന്യത്തിനെതിരേ പട നയിച്ചതിന് പ്രഗോഷിനെ പുടിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ വധിച്ചതാകാമെന്നാണ് പാശ്ചാത്യ രാജ്യങ്ങളില്‍ പലരും വിശ്വസിക്കുന്നത്. 2023 ഓഗസ്റ്റ് രണ്ടാം പകുതിയില്‍ താന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നു എന്ന വീഡിയോയിലെ അവകാശവാദം സമയവുമായി യോജിച്ചു പോകുന്നുണ്ടെങ്കിലും വിമാനാപകടത്തെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുന്നില്ല.