Sports

കലണ്ടര്‍വര്‍ഷം 23 സിക്‌സറുകള്‍; സെവാഗിന്റെ റെക്കോര്‍ഡ് അടിച്ചുപറത്തി യശസ്വീ ജെയ്‌സ്വാള്‍

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും ഇരട്ടശതകം നേടിയ യശസ്വീ ജെയ്‌സ്വാള്‍ ശനിയാഴ്ച മറ്റൊരു അര്‍ദ്ധസെഞ്ച്വറി കൂടി നേടി തന്റെ മികവ് തെളിയിച്ചപ്പോള്‍ യുവതാരത്തെ തേടി മറ്റൊരു റെക്കോഡ് കൂടി വന്നു. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സിക്സറുകളുടെ റെക്കോഡ് പേരിലാക്കി.

ശനിയാഴ്ച 73 റണ്‍സിന്റെ മികച്ച ഇന്നിംഗ്സാണ് ജെയ്‌സ്വാള്‍ നേടിയത്. പരമ്പരയിലെ ടോപ് സ്‌കോററായ ജയ്സ്വാള്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ എന്ന വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 2024ലെ തന്റെ നാലാമത്തെ ടെസ്റ്റ് മത്സരത്തില്‍ മാത്രം കളിക്കുന്ന 22-കാരന്‍ ഇപ്പോള്‍ കലണ്ടര്‍ വര്‍ഷത്തില്‍ 23 സിക്സറുകള്‍ നേടി. സെവാഗിന്റെ 22 സിക്‌സിന്റെ റെക്കോര്‍ഡ് മറികടന്നു.

ഈ പരമ്പരയില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത താരം മാന്‍ ഓഫ് ദി സീരീസ് പട്ടികയിലും മുന്നിലുണ്ട്. ഈ കലണ്ടര്‍ വര്‍ഷത്തിലെ വെറും 55 ദിവസങ്ങള്‍ക്കുള്ളില്‍, സെവാഗിന്റെ റെക്കോര്‍ഡ് ജയ്സ്വാള്‍ തകര്‍ത്തു. രാജ്കോട്ടില്‍ പുറത്താകാതെ 214 റണ്‍സ് ഉള്‍പ്പെടെ പരമ്പരയില്‍ സൗത്ത്പാവ് ഇതിനകം രണ്ട് ഡബിള്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. തന്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുടെ വക്കിലായിരുന്നു.

വീരേന്ദര്‍ സെവാഗ്: 2008 ലായിരുന്നു 22 സിക്സറുകള്‍ പറത്തിയത്. ഋഷഭ് പന്താണ് മൂന്നാമത് 2022ല്‍ 21 സിക്സറുകള്‍ പറത്തിയപ്പോള്‍ നാലാമതുള്ള ഇന്ത്യന്‍ നായകന്‍ 2019 ല്‍ 20 സിക്സറുകള്‍ നേടി. അതേവര്‍ഷം തന്നെ മായങ്ക് അഗര്‍വാള്‍ 18 സിക്സറുകള്‍ നേടിയിരുന്നു. 204/7 എന്ന നിലയില്‍ ആതിഥേയര്‍ പൊരുതിയപ്പോള്‍ ജയ്സ്വാളിന്റെ 73 റണ്‍സ് മാത്രമാണ് ടീം ഇന്ത്യയ്ക്ക് ഗുണമായത്.

മത്സരത്തിന്റെ മൂന്നാം ഓവറില്‍ രോഹിത് ശര്‍മ്മ 2 റണ്‍സെടുത്ത് മടങ്ങി. ശുഭ്മാന്‍ ഗില്‍ 38 റണ്‍സെടുത്തു. രജിത് പാട്ടിദാര്‍ (17), രവീന്ദ്ര ജഡേജ (12), സര്‍ഫറാസ് ഖാന്‍ (14) എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും വലിയ സ്‌കോറുകള്‍ നേടാനായില്ല. നേരത്തേ ഇന്ത്യക്കായി രവീന്ദ്ര ജഡേജ 6/4 എന്ന സ്‌കോറോടെ അവസാനിച്ചപ്പോള്‍ അരങ്ങേറ്റക്കാരന്‍ ആകാശ് ദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരാണ് ആതിഥേയര്‍ക്കായി ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്.