ഭൂമിയില്‍ നിന്ന് 1,300 അടി ഉയരത്തില്‍ ഒരു കുന്നിന്‍ മുകളില്‍ തൂങ്ങിക്കിടക്കുന്നത് എപ്പോഴെങ്കിലും നിങ്ങളുടെ ഭ്രാന്തന്‍ സ്വപ്‌നങ്ങളിലെങ്കിലുമുണ്ടോ? എങ്കില്‍ പെറുവിലെ കുസ്‌കോയ്ക്കടുത്തുള്ള നാച്ചുറ വൈവിന്റെ ‘സ്‌കൈലോഡ്ജ് അഡ്വഞ്ചര്‍ സ്യൂട്ട്‌സ്’ നിങ്ങള്‍ ഇഷ്ടപ്പെടും. ഇവിടുത്തെ ഒരു രാത്രി വെറും വിശ്രമം മാത്രമല്ല. ഒരുപക്ഷേ ജീവിതത്തിലെ അസാധാരണമായ നിമിഷങ്ങള്‍ കൂടിയാണ്.
പെറുവിലെ സേക്രഡ് വാലിക്ക് മുകളിലുള്ള ഒരു കുന്നിന്‍ മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്ന നിലയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സുതാര്യമായ ഉറക്കറ സാഹസീക ടൂറിസത്തിന്റെ കൗതുകവും ചുറ്റുമുള്ള പര്‍വതങ്ങളുടെ അവിശ്വസനീയമായ 300 ഡിഗ്രി കാഴ്ചയും നല്‍കും. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സുതാര്യമായ ഉറക്കറകള്‍ താഴ്‌വരയുടെ തറയില്‍ നിന്ന് 1,300 അടി ഉയരത്തില്‍ ഒരു പാറയുടെ വശത്ത് തൂങ്ങിക്കിടക്കുന്നു. എയ്‌റോസ്‌പേസ് അലുമിനിയം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളികാര്‍ബണേറ്റ് എന്നിവയില്‍ നിന്നാണ് ഓരോ പോഡും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, 23 മുതല്‍ 8 അടി വരെ നീളമുള്ളവ ഇവിടെ കിട്ടും.
ശൗചാലയ സൗകര്യങ്ങള്‍ക്കായി ഒരു സ്വകാര്യ ബാത്ത്‌റൂം ഓരോ ക്യാപ്‌സ്യൂളിലും ഉള്‍പ്പെടുന്നു, കൂടാതെ സൂര്യന്‍ ഉദിക്കുമ്പോള്‍, നിങ്ങളുടെ സ്വകാര്യ ഡെക്കില്‍ ഒരു കപ്പ് ചായ ആസ്വദിക്കാം. കുറച്ചുകൂടി ആഡംബരം വേണമെന്നുണ്ടെങ്കില്‍ ഉറുബാംബ നദിയില്‍ നിന്ന് അല്‍പ്പം അകലെ, സഹോദര സൈറ്റായ സ്റ്റാര്‍ലോഡ്ജ് കാപ്‌സ്യൂള്‍ ഹോട്ടല്‍ അനുഭവം ഉപാേയഗിക്കാം. കുന്നിന്‍ മുകളിലുള്ള ഹോട്ട് ടബ്ബുകള്‍ ഇവിടെയുണ്ട്. സ്യൂട്ടില്‍ ഒരു ഡൈനിംഗ് ഏരിയ, ബാത്ത്‌റൂം എന്നിവയുമുണ്ട്. നിഗൂഢമായ ഇന്‍കാ താഴ്‌വരയുടെ ഇതിഹാസ, 300 ഡിഗ്രി കാഴ്ച ഇവിടെയുമുണ്ട്. സ്‌കൈലോഡ്ജ് അഡ്വഞ്ചര്‍ സ്യൂട്ടുകളില്‍ എത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം 400 മീറ്റര്‍ ലംബമായ കയറ്റമാണ്.
അതിഥികള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ പര്‍വത ചെരിവില്‍ സ്ഥാപിച്ചിട്ടുള്ള ഏണിവഴി ചവിട്ടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ഒരു അനുഭവമണ്. അല്ലെങ്കില്‍ താഴ്‌വരയില്‍ നിന്ന് 600 അടി ഉയരത്തില്‍ തൂക്കുപാലം മുറിച്ചുകടന്ന് പെറുവിയന്‍ ആന്‍ഡീസിലെ പാറക്കെട്ടുകള്‍ കയറുന്നത് ഉള്‍പ്പെടുന്ന വിയ ഫെറാറ്റ (‘ഇരുമ്പ് വേ’) വഴി പോകാം. പ്രഭാതഭക്ഷണവും വൈനിനൊപ്പം അത്താഴവും ഉള്‍പ്പെടുന്നതാണ രാത്രി.