Featured Lifestyle

ലോകത്തെ അതിസമ്പന്നര്‍ സ്ഥിരവാസത്തിന് ഈ ഇസ്ലാമിക രാഷ്ട്രത്തിലേയ്ക്ക് ഒഴുകിയെത്തുന്നു! കാരണം

ആഗോള കൺസൾട്ടൻസി ഭീമനായ ഹെൻലി & പാർട്ണേഴ്‌സിന്റെ കണക്കനുസരിച്ച്, 2025 ൽ കുറഞ്ഞത് 1,42,000 കോടീശ്വരന്മാരെങ്കിലും പുതിയൊരു രാജ്യത്തേക്ക് കുടിയേറാൻ സാധ്യതയുണ്ട്. ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് 2025 പ്രകാരം, 1 മില്യൺ യുഎസ് ഡോളറിലധികം ലിക്വിഡ് ആസ്തികൾ കൈവശം വച്ചിരിക്കുന്ന ഈ ഉയർന്ന ആസ്തിയുള്ള വ്യക്തികളുടെ (HNWIs) എണ്ണം 2026 ൽ 165,000 ആയി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.

എന്നാൽ ഒരു ഇസ്ലാമിക രാഷ്ട്രം സമ്പന്നരുടെ ഇടയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന സ്ഥലമായി തങ്ങളുടെ സ്ഥാനം നിലനിർത്തിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? മിഡിൽ-ഈസ്റ്റിൽ ആസ്ഥാനമായുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) ഈ വർഷം 9,800 കോടീശ്വരന്മാരുള്ള ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരെ ആകര്‍ഷിക്കുന്ന രാജ്യം എന്ന സ്ഥാനം നിലനിർത്തുന്നതാണ് ശ്രദ്ധേയമാകുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നിവയും സമ്പന്നരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

എന്തുകൊണ്ട് യുഎഇ?

2025ൽ 9,800 കോടീശ്വരന്മാരുടെ റെക്കോർഡ് ഒഴുക്കാണ് യുഎഇ പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികരുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ഇത്. അതിന് കാരണമാകട്ടെ യുഎഇയുടെ കുടിയേറ്റ നയങ്ങൾ, രാഷ്ട്രീയ സ്ഥിരത, പൂജ്യം വരുമാന നികുതി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് കോടീശ്വരന്മാരെ ആകർഷിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

അതേസമയം, ഈ വർഷം 7,500 കോടീശ്വരന്മാരുടെ ഒഴുക്ക് പ്രതീക്ഷിക്കുന്ന യുഎസ്, യുഎഇയുടെ തൊട്ടുപിന്നിൽ നില്ക്കുന്നു. ഇറ്റലിയും സ്വിറ്റ്സർലൻഡും യഥാക്രമം മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും തുടരുകയാണ്. മധ്യപൗരസ്ത്യ മേഖലയിലെ മറ്റൊരു പ്രധാന ഇസ്ലാമിക രാഷ്ട്രമായ സൗദി അറേബ്യയും അതിവേഗ വളർച്ച കൈവരിക്കുകയാണ്. 2025 ൽ 2,400ൽ അധികം ഇൻബൗണ്ട് കോടീശ്വരന്മാർ ഉണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നുത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ എട്ട് മടങ്ങ് വർദ്ധനവ്.

കോടീശ്വരന്മാരെ നഷ്ടപ്പെടുന്ന രാജ്യങ്ങൾ

“പരാജയപ്പെട്ടവരുടെ” പട്ടികയിൽ യുണൈറ്റഡ് കിംഗ്ഡം ഒന്നാമതാണ്. കാരണം ബ്രിട്ടനില്‍നിന്ന് 16,500 ഉയർന്ന സമ്പന്നർ മറ്റെവിടെയെങ്കിലും റെസിഡൻസി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന് പിന്നാലെ ചൈനയും, ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവിടെ 7,800 ഉയർന്ന സമ്പന്നർ മറ്റൊരു രാജ്യത്ത് റെസിഡൻസി പദവി നേടാൻ സാധ്യതയുണ്ട്. ഏഷ്യയുടെ കാര്യത്തിൽ, ദക്ഷിണ കൊറിയയ്ക്ക് ഈ വർഷം 2,400 കോടീശ്വരന്മാരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല, 2025 ൽ ഇന്ത്യയിലും 3,500 മില്യണയർമാരുടെ പലായനം പ്രവചിക്കപ്പെടുന്നുണ്ട്.