Crime

ബലാല്‍സംഗത്തിന് ശേഷം അരും കൊല? യുവതിയുടെ മൃതദേഹം നഗ്നമായി റെയില്‍വേ ട്രാക്കില്‍

ആന്ധ്രപ്രദേശിലെ എപുരുപളേമില്‍ നിന്ന് കാണാതായ 21കാരി യുവതിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയില്‍. സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി ട്രാക്കില്‍ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ പ്രാഥമികകൃത്യം നിര്‍വഹിക്കുന്നതിനുവേണ്ടി പുറത്തേക്കിറങ്ങിയതാണ് പെണ്‍കുട്ടി. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നടത്തിയ തിരച്ചിലിലാണ് മൃതദേഹം റെയില്‍വേ ട്രാക്കിനരികെനിന്നും കണ്ടുകിട്ടിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുന്നുവെന്നും പൊലീസ് സൂപ്രണ്ട് വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.