Good News

‘ഈ മുട്ട ആര്‍ക്കെങ്കിലും കിട്ടും, അവര്‍ ദയവായി എനിക്ക് എഴുതൂ,” 1951 ല്‍ ഒരു സ്ത്രീ മുട്ടയില്‍ എഴുതിയ സന്ദേശം കണ്ടെത്തി

കുപ്പികളില്‍ സന്ദേശങ്ങള്‍ വെച്ച് അയച്ചത് കണ്ടെത്തിയതിന്റെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ മുട്ട കാര്‍ട്ടണില്‍ ആരെങ്കിലും സന്ദേശം കണ്ടെത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കാന്‍ ഇടയില്ല. സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് 1951-ല്‍ ഒരു പാക്കിംഗ് പ്ലാന്റില്‍ മുട്ടയില്‍ എഴുതിയ ഒരു സന്ദേശത്തിന് ഒടുവില്‍ പ്രതികരണം വന്നപ്പോള്‍ 92-കാരിയായ അയോവ നിവാസിക്ക് 70 വര്‍ഷത്തെ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്.

ഫോറസ്റ്റ് സിറ്റി അയോവ പ്ലാന്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് മേരി ഫോസും കുറച്ച് കൂട്ടുകാരികളും ചേര്‍ന്ന് അന്ന് പുറത്തേക്ക് പോകുന്ന വ്യത്യസ്ത ബോക്‌സുകളില്‍ അയയ്ക്കുന്ന എല്ലാ മുട്ടകളിലും അവരുടെ പേരും നാടും എഴുതാന്‍ തീരുമാനിച്ചു. ‘ഈ മുട്ട ആര്‍ക്കെങ്കിലും കിട്ടും, അവര്‍ ദയവായി എനിക്ക് എഴുതൂ,” മേരി പെന്‍സില്‍ ഉപയോഗിച്ച് നിരവധി മുട്ടകളില്‍ ശ്രദ്ധാപൂര്‍വ്വം എഴുതി. 1951 ഏപ്രില്‍ 2 എന്ന തീയതിയ്ക്കൊപ്പം ”മിസ് മേരി ഫോസ്, ഫോറസ്റ്റ് സിറ്റി, അയോവ” എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ട്ടണുകള്‍ കിഴക്കന്‍ തീരത്തേക്കായിരുന്നു പോയത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരിക്കലും പോയിട്ടില്ലാത്ത മേരി, അവിടെ ആരെങ്കിലും അത് കണ്ടെത്തി തന്റെ തൂലികാ സുഹൃത്താകുമെന്ന് പ്രതീക്ഷയിലാണ് അങ്ങിനെ ചെയ്തത്. അത്തരം നാലോ അഞ്ചോ മുട്ടകള്‍ ആണ് അയച്ചത്. പക്ഷേ വര്‍ഷം കടന്നുപോയപ്പോള്‍ അത്താഴത്തിലും ഉച്ചഭക്ഷണ പാര്‍ട്ടികളിലും പങ്കിടാനുള്ള ഒരു ഓര്‍മ്മയായി മാറി.

വിവാഹമൊക്കെ കഴിഞ്ഞ മേരി പിന്നീട് മേരി സ്റ്റാര്‍ണ്‍ ആയിത്തീര്‍ന്നു. ഇതിനിടെ പല തവണ മക്കളോട് മുട്ടക്കഥയും പറയുമായിരുന്നു. അതു കേട്ട് അവര്‍ക്കും ബോറടിച്ചു. എന്നാല്‍ മേരി അറിയാതെ, അവളുടെ മുട്ടകളിലൊന്ന് മില്ലര്‍ റിച്ചാര്‍ഡ്സണ്‍ എന്നയാള്‍ കണ്ടെത്തി. പതിറ്റാണ്ടുകളായി അത് തന്റെ വീട്ടില്‍ സൂക്ഷിക്കുകയും തന്റെ പുരാവസ്തുക്കളുടെ ശേഖരത്തിനിടയില്‍ വെയ്ക്കുകയും ചെയ്തിരുന്നു.

റിച്ചാര്‍ഡ്സന്റെ അയല്‍ക്കാരനായ ജോണ്‍ അമില്‍ഫിറ്റാനോ ഒരു ദിവസം റിച്ചാര്‍ഡ്സണെ കാണാതായ ഒരു വസ്തു തെരയാന്‍ സഹായിക്കുന്നതിനിടയില്‍ ശേഖരത്തില്‍ നിന്നും മുട്ട കണ്ടെത്തി. റിച്ചാര്‍ഡ്സണ്‍ അതിന്റെ ഉത്ഭവം വിശദീകരിച്ചു, തുടര്‍ന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം മരിക്കുന്നതിന് മുമ്പ്, അത് അമല്‍ഫിറ്റാനോയ്ക്ക് നല്‍കി, അദ്ദേഹം ഇത് 20 വര്‍ഷത്തോളം തന്റെ ചൈന കാബിനറ്റില്‍ സൂക്ഷിച്ചു.

‘വിചിത്രമായ (അത്ഭുതകരമായ) സെക്കന്‍ഡ്ഹാന്‍ഡ് ഫൈന്‍ഡ്സ് ദ ജസ്റ്റ് നീഡ് ടു ബി ഷെയര്‍’ എന്ന ഗ്രൂപ്പിലാണ് ഈ മുട്ടക്കഥ അമല്‍ഫിറ്റാനോ പോസ്റ്റ് ചെയ്തു.”അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് അതിശയിക്കുക! അവളെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. ഞാന്‍ മുട്ട ഒരു ഭംഗിയുള്ള, ആര്‍ട്ട് ഡെക്കോ, ഇംഗ്ലീഷ്, എഗ് കോസിയില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നു,” അദ്ദേഹം മുട്ടയുടെ ഫോട്ടോകള്‍ക്കൊപ്പം ഗ്രൂപ്പിലെ ഒരു നീണ്ട പോസ്റ്റില്‍ കുറിച്ചു.

72 വര്‍ഷം പഴക്കമുള്ള നിഗൂഢത പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന ജിജ്ഞാസയുള്ള മനസ്സുകളാല്‍ കമന്റ് വിഭാഗം പൊട്ടിത്തെറിച്ചു, ദിവസത്തിനുള്ളില്‍, മേരി സ്റ്റാറിന്റെ ഒരു മരുമകളുടെ സ്‌ക്രീനിലും അത് വന്നു. അവര്‍ അത് സ്റ്റാറിന്റെ മകള്‍ ജാക്ക് പ്ലോഗറുമായി പങ്കിട്ടു. ഒടുവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിക്കുന്ന അമാല്‍ഫിറ്റാനോ ന്യൂയോര്‍ക്കില്‍ നിന്ന് തൂലികാസുഹൃത്തിനെ കണ്ടെത്തുകയും ചെയ്തു.