Oddly News

ഒരു ജോലിയും ചെയ്യിക്കാ​തെ 20 വര്‍ഷം വെറുതേ ശമ്പളം ; കമ്പനിക്കെതിരേ തൊഴില്‍പീഡനത്തിന് കേസുമായി യുവതി

ഒരു ജോലിയും നല്‍കാതെ ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്ന കമ്പനിക്കെതിരേ തൊഴില്‍ പീഡനത്തിനും വിവേചനത്തിനും യുവതി കേസുകൊടുത്തു. ടെലികോം ഭീമനായ ഓറഞ്ചിനെതിരേ ജീവനക്കാരിയായ ഒരു ഫ്രഞ്ച് വനിത വാന്‍ വാസന്‍ഹോവാണ് നിയമനടപടിയുമായി കോടതിയില്‍ എത്തിയത്. കമ്പനി തനിക്ക് ജോലികളൊന്നും നല്‍കാതെ 20 വര്‍ഷമായി ശമ്പളം നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു.

1993-ല്‍ ഫ്രാന്‍സ് ടെലികോം കമ്പനിയെ ഓറഞ്ച് ഏറ്റെടുക്കുന്നതിന് മുമ്പ് ലോറന്‍സ് വാന്‍ വാസന്‍ഹോവിനെ റിക്രൂട്ട് ചെയ്തു. ജനനം മുതല്‍ തന്നെ അവള്‍ ഹെമിപ്ലെജിക് – മുഖത്തിന്റെയും കൈകാലുകളുടെയും ഭാഗിക പക്ഷാഘാതം – അപസ്മാരം ബാധിച്ചവളാണെന്ന് അവളുടെ തൊഴില്‍ ദാതാവിന് അറിയാമായിരുന്നതിനാല്‍ അവളുടെ അവസ്ഥകള്‍ക്ക് അനുയോജ്യമായ ഒരു ജോലിയാണ് വാഗ്ദാനം ചെയ്തത്. 2002 ല്‍ ഫ്രാന്‍സിലെ മറ്റൊരു പ്രദേശത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതുവരെ അവര്‍ എച്ച്ആര്‍ വകുപ്പിലും സെക്രട്ടറിയായും ജോലി ചെയ്തു. എന്നാല്‍ മാറ്റത്തിന് ശേഷം അവളുടെ പുതിയ ജോലിസ്ഥലം അവള്‍ക്ക് അനുയോജ്യമായിരുന്നില്ല, കൂടാതെ ഒരു ഒക്യുപേഷണല്‍ മെഡിസിന്‍ റിപ്പോര്‍ട്ട് അനുയോജ്യമല്ലെന്ന് സ്ഥിരീകരിച്ചു.

തുടര്‍ന്ന് ഓറഞ്ച് തന്റെ ജോലിയില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് വാസന്‍ഹോ ആരോപിച്ചു. അടുത്ത 20 വര്‍ഷത്തേക്ക് മുഴുവന്‍ ശമ്പളവും നല്‍കാന്‍ കമ്പനി തീരുമാനിച്ചു. വാന്‍ വാസന്‍ഹോവ് ഈ വിവേചനം ഗവണ്‍മെന്റിനെയും ഉന്നത അധികാരിയുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടും കമ്പനി ജോലി നല്‍കാതെ ശമ്പളം കൊടുക്കുന്നത് തുടര്‍ന്നു. ഇതോടെ ടെലികോം ഭീമന്‍ അവളെ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുകയാണ് എന്ന് കാണിച്ച് അവര്‍ അഭിഭാഷകര്‍ വഴി കേസു കൊടുത്തു.

”അവളെ ജോലി ചെയ്യുന്നതിനേക്കാള്‍ പണം കൊടുക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്” ലോറന്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു. ”തന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട ജോലിയിലെ ധാര്‍മ്മിക പീഡനത്തിനും വിവേചനത്തിനും കമ്പനിക്കും അതിന്റെ നാല് മാനേജര്‍മാര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുകയാണ്.” അഭിഭാഷകന്‍ പറഞ്ഞു.