വാടക ലാഭിക്കാന്‍ നമ്മള്‍ എന്തെല്ലാം ചെയ്യാറുണ്ട്? എന്നാല്‍ നമ്മളില്‍ എത്രപേര്‍ ടോയ്ലറ്റില്‍ പോയി താമസിക്കും. ചൈനയിലെ ഹുനാനില്‍ നിന്നുള്ള ഒരു യുവതി വാടകയിനത്തില്‍ പണം ലാഭിക്കാന്‍ താമസിക്കുന്നത് ടോയ്‌ലറ്റില്‍. അടുത്തിടെ തന്റെ താമസസ്ഥലത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അവര്‍ ലോകത്തെ ഞെട്ടിച്ചു. ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ ഫാക്ടറിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ, ഉപയോഗിക്കാത്ത ടോയ്ലറ്റാണ് അവര്‍ വീടാക്കി മാറ്റിയിരിക്കുന്നത്.
താന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ശരിയായ വീടിനായി 800 യുവാന്‍ (110 ഡോളര്‍) നല്‍കാനാവില്ലെന്നും 19 കാരിയായ സ്ത്രീ വിശദീകരിച്ചു. അതിനാല്‍ പകരം അവിടെ താമസിക്കാന്‍ കഴിയുമോ എന്ന് അവള്‍ തന്റെ ബോസിനോട് ചോദിച്ചു. എന്തായാലും അവളുടെ പോസ്റ്റ് വൈറലായി. ആരും ജീവിക്കാന്‍ തെരഞ്ഞെടുക്കാത്ത സാഹചര്യം മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നടത്തുന്ന നാടകമാണെന്നും ഫോട്ടോകളും വീഡിയോകളും പങ്കിടുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത്.
തന്റെ ഫാക്ടറിയിലെ ആറ് ചതുരശ്ര അടി ടോയ്ലറ്റില്‍ അവള്‍ ശരിക്കും ഉറങ്ങുകയായി രുന്നുവെന്ന് സ്ഥിരീകരിക്കാന്‍ സ്ത്രീയുടെ ബോസ് തന്നെ ഒടുവില്‍ സോഷ്യല്‍ മീഡിയ യില്‍ എത്തി. മൊത്തവ്യാപാര ഫര്‍ണിച്ചര്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത് ഒരു വിദൂര വ്യാ വസായിക പാര്‍ക്കിലാണ്. ഫാക്ടറിക്ക് സമീപം യുവതിക്കായി ഒരു താമസ സൗകര്യം ക ണ്ടെത്താന്‍ ബോസ് സഹായിക്കാന്‍ ശ്രമിച്ചെങ്കിലും വാടക 800 യുവാ (110 ഡോളര്‍) നും 1,000 യുവാനും (140 ഡോളര്‍) ഇടയില്‍ ആയതിനാല്‍ താങ്ങാനാകില്ലെന്ന് സ്ത്രീ പറ ഞ്ഞു.
അവര്‍ക്ക് പ്രതിമാസ ശമ്പളം 3,000 യുവാനി (415 ഡോളര്‍) ല്‍ താഴെയാണ്. വീടിന്റെ ഡൗണ്‍ പേയ്മെന്റിനായി കഴിയുന്നത്ര പണം ലാഭിക്കാനും അവള്‍ ശ്രമിക്കുന്നു. ഫാക്ടറിയിലെ ഓഫീസില്‍ താമസിക്കാന്‍ ബോസ് അവളെ അനുവദിച്ചെങ്കിലും ഉപയോഗിക്കാത്ത ടോയ്ലറ്റ് കൂടുതല്‍ സ്വകാര്യത നല്‍കുമെന്ന് അവള്‍ തീരുമാനിച്ചു. പോസ്റ്റ് വൈറലായതിന് ശേഷം, തന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കു ന്നതിനായി 16-ാം വയസ്സില്‍ താന്‍ സ്‌കൂള്‍ വിട്ടുപോയതായി യുവതി വെളിപ്പെടുത്തി.
അതേസമയം അവളുടെ ബോസ് നിലവില്‍ ഓഫീസില്‍ മാറ്റങ്ങള്‍ വരുത്തുകയാണ്, ഉ ടന്‍ തന്നെ അവിടേക്ക് മാറാമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു. 19 കാരിയായ യുവതിയു ടെ അസാധാരണമായ ജീവിത സാഹചര്യങ്ങള്‍ ചൈനീസ് സോഷ്യല്‍ മീഡിയയില്‍ സമ്മി ശ്ര പ്രതികരണങ്ങള്‍ നേടി. ചിലര്‍ പണം ലാഭിക്കാനുള്ള അവളുടെ നിശ്ചയദാര്‍ഢ്യ ത്തെ അഭിനന്ദിക്കുകയും മറ്റ് ചിലര്‍ അവളുടെ ആരോഗ്യമാണ് പണത്തേക്കാള്‍ പ്രധാന മെന്നും മറ്റ് ബദലുകളില്ലെങ്കില്‍ ആരും ആ അവസ്ഥയില്‍ ജീവിക്കരുതെന്നും പറഞ്ഞു.