Crime

ശൗചാലയത്തില്‍ യുവതിയെ പൂട്ടിയിട്ടത് 10മാസം, സ്വകാര്യ ഭാഗങ്ങളില്‍ വടികളും പൈപ്പുകളും ഉപയോഗിച്ച് മര്‍ദ്ദനം, കഴിക്കാന്‍ വേവിക്കാത്ത അരിയും ഉള്ളിയും; ഭര്‍തൃവീട്ടുകാര്‍ക്കെതിരേ പരാതി

ഡെറാഡൂണ്‍: വിവാഹിതയായ യുവതിയോട് ഭര്‍തൃവീട്ടുകാര്‍ കാട്ടിയത് അതിക്രൂരമായ അതിക്രമം . ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ യുവതിയെ ഏകദേശം 10 മാസത്തോളം ഒറ്റമുറിയിലും ശൗചാലയത്തിലുമായി പൂട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഈ ക്രൂരതയ്ക്കിടയിൽ വേവിക്കാത്ത പച്ചയരിയും ഉള്ളിയും മുളകും മാത്രമാണ് ഇവർക്ക് ഭക്ഷണമായി നല്‍കിയിരുന്നത്. കൂടാതെ കുപ്പികളും വടികളും പൈപ്പുകളും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മാരകമായി മര്‍ദിച്ചതായും യുവതിയുടെ പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ ഖണ്ഡൂരി, അയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരേ സെലാകുയി പോലീസ് Read More…

Spotlight

‘ടോയ്‌ലറ്റ് പ്രോബ്ലം’; ആദ്യ ബഹിരാകാശ ‘പ്ലംബറായി’ ക്രിസ്‌റ്റീന!

വാഷിങ്‌ടണ്‍: ബഹിരാകാശത്തെ ആദ്യ ‘പ്ലംബറായി’ നാസയുടെ ക്രിസ്‌റ്റീന കോച്ച്‌. രണ്ട്‌ തവണയാണ്‌ ക്രിസ്‌റ്റീന ആര്‍ട്ടിമിസ്‌ 2 ബഹിരാകാശ പേടകത്തിലെ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണി നടത്തിയത്‌. യാത്ര തുടങ്ങി ഏറെ വൈകാതെ ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ്‌ തകരാറിലായി. നന്നാക്കാനുള്ള ചുമതല ലഭിച്ചത്‌ ക്രിസ്‌റ്റീനയ്‌ക്കും. ഉടന്‍ തന്നെ ഉപകരണങ്ങളെടുത്ത്‌ അവര്‍ ജോലി തുടങ്ങി. ദൗത്യം വിജയമായി. അതോടെ ‘ബഹിരാകാശ പ്ലംബര്‍’ എന്ന്‌ വിശേഷണം അവര്‍ക്ക്‌ ലഭിച്ചു. മറ്റ്‌ യാത്രികര്‍ക്ക്‌ ആശ്വാസമായി. ആ ആശ്വാസം അധികനാള്‍ നീണ്ടുനിന്നില്ല.പിന്നീടുള്ള ആഴ്‌ചയില്‍, ഓറിയോണ്‍ പേടകത്തിലെ ടോയ്‌ലറ്റ്‌ Read More…

Crime

മദ്രസയുടെ ശുചിമുറിയില്‍ 9നും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികള്‍ പൂട്ടിയിട്ട നിലയില്‍

ഉത്തര്‍പ്രദേശില്‍ ഒമ്പതിനും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ അനധികൃത മദ്രസയുടെ ശുചിമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ബഹ്‌റൈച്ചിലെ പഹല്‍വാര ഗ്രാമത്തിലെ മൂന്ന്‌ നില കെട്ടിടത്തിനുള്ളില്‍ അനധികൃത മദ്രസ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്‌ ജില്ലാ ഭരണകൂടത്തിന്‌ ലഭിച്ച പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ പരിശോധന നടത്തിയത്‌. പരിശോധനയ്‌ക്കെത്തിയപ്പോള്‍ മദ്രസ നടത്തിപ്പുകാര്‍ തടഞ്ഞെന്നും പോലീസ്‌ ഉള്‍പ്പെടെ അടത്ത്‌ പ്രവേശിച്ചപ്പോള്‍ ടെറസിലെ ശുചിമുറി പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയെന്നും പയാഗ്‌പുര്‍ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ (എസ്‌.ഡി.എം.) അശ്വിനി കുമാര്‍ പാണ്ഡെ പറഞ്ഞു.വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ വാതില്‍ തുറന്നപ്പോള്‍ Read More…

Oddly News

വാടക താങ്ങാനാകുന്നില്ല; ജോലി സ്ഥലത്തെ ടോയ്‌ലറ്റിൽ താമസിക്കുന്ന സ്ത്രീ

വാടക ലാഭിക്കാന്‍ നമ്മള്‍ എന്തെല്ലാം ചെയ്യാറുണ്ട്? എന്നാല്‍ നമ്മളില്‍ എത്രപേര്‍ ടോയ്ലറ്റില്‍ പോയി താമസിക്കും. ചൈനയിലെ ഹുനാനില്‍ നിന്നുള്ള ഒരു യുവതി വാടകയിനത്തില്‍ പണം ലാഭിക്കാന്‍ താമസിക്കുന്നത് ടോയ്‌ലറ്റില്‍. അടുത്തിടെ തന്റെ താമസസ്ഥലത്തിന്റെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അവര്‍ ലോകത്തെ ഞെട്ടിച്ചു. ജോലി ചെയ്യുന്ന ഫര്‍ണിച്ചര്‍ ഫാക്ടറിക്കുള്ളില്‍ സ്ഥിതിചെയ്യുന്ന ഒരു ചെറിയ, ഉപയോഗിക്കാത്ത ടോയ്ലറ്റാണ് അവര്‍ വീടാക്കി മാറ്റിയിരിക്കുന്നത്. താന്‍ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നാണ് വരുന്നതെന്നും ശരിയായ വീടിനായി 800 യുവാന്‍ (110 ഡോളര്‍) നല്‍കാനാവില്ലെന്നും Read More…

Oddly News

വിചിത്ര ആചാരം; മൂന്നു ദിവസം നവദമ്പതികൾ ശുചിമുറി‌ ഉപയോഗിക്കരുത്, പരിമിതമായഭക്ഷണം

ജനനം, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തായി നിരവധി ആചാരങ്ങളുണ്ട്. അതില്‍ ചിലതെങ്കിലും നമ്മുക്ക് വിചിത്രമായും തോന്നിയേക്കാം. അത്തരത്തില്‍ വിചിത്രമായ ഒരു ആചാരം ഇന്തോനേഷ്യയിലെ ടിഡോങ്ങ് ഗോത്രത്തില്‍പ്പെട്ടവര്‍ക്കിടയിലും ഉണ്ട്. വിവാഹം ചെയ്ത വധുവരന്മാരെ തൊട്ടടുത്ത മൂന്ന് ദിവസത്തേക്ക് ശുചിമുറിയില്‍ പോകാനായി അനുവദിക്കില്ല. നവദമ്പതികളുടെ ദാമ്പത്യ ബന്ധത്തിന്റെ പവിത്രത കാത്ത് സൂക്ഷിക്കാനാണത്രേ ഇങ്ങനെ ഒരു ആചാരം. ഈ ഗോത്രക്കാര്‍ക്കിടയില്‍ വിവാഹം ഒരു വിശുദ്ധമായ കാര്യമാണ്. വിവാഹത്തിന്റെ ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ വധൂവരന്മാര്‍ ശുചിമുറി ഉപയോഗിച്ചാല്‍ Read More…

Health

ടോയ്‌ലറ്റില്‍ ഫോണും നോക്കിയിരിക്കുന്നവരാണോ? പണി പാളുമെന്ന് ആരോഗ്യ വിദഗ്ധര്‍

നിങ്ങള്‍ ഇന്‍സ്റ്റഗ്രാമിലോ യൂട്യൂബിലോ വീഡിയോയോ റീല്‍സോ , ഷോര്‍ട്ടസോ എന്ത് വേണമെങ്കിലും കണ്ടോളൂ. പക്ഷെ ഒരിക്കലും ടോയ്ലറ്റിലെ സീറ്റില്‍ ഇരുന്ന് കൊണ്ട് ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ദുശീലം മാനസികമായ പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പത്രവും പുസ്തകവുമൊക്കെ ടോയ്ലറ്റിലേക്ക് കൊണ്ടുപോകുന്നവരുമുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ലെന്ന് മുംബൈ ഗ്ലെന്‍ഈഗിള്‍സ് ഹോസ്പിറ്റല്‍സ് ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ മഞ്ജുഷ അഗര്‍വാള്‍ ഒരു അഭിമുഖത്തില്‍ പറയുന്നു. പൈല്‍സ്, ഹെമറോയ്ഡ് , Read More…

Oddly News

ചുവരുകൾ മുതൽ ടോയ്‌ലറ്റുവരെ സ്വർണ്ണം കൊണ്ട് പൊതിഞ്ഞ ലോകത്തിലെ ഏക ഹോട്ടൽ

ലോകത്തിലെ പല സ്ഥലങ്ങളും അവയുടെ തനതായ സവിശേഷതകൾക്ക് പേരുകേട്ടതാണ്. ചിലത് അതിമനോഹരമായ ബീച്ചുകൾക്ക്, മറ്റുള്ളവ ആകർഷണീയമായ കാഴ്ചകള്‍ക്ക്. എന്നാല്‍ ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് പൂർണ്ണമായും സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളാൽ വേറിട്ടുനിൽക്കുന്ന ഒരു ഹോട്ടലാണ്. വിയറ്റ്നാമിലെ ഹനോയിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചനക്ഷത്ര ഹോട്ടല്‍, ചുവരുകൾ മുതൽ ബാത്ത്റൂം ഫിക്‌ചറുകൾ വരെ സ്വർണ്ണത്തിൽ പൊതിഞ്ഞ് വാർത്തകളിൽ ഇടം നേടുന്നു. വിയറ്റ്‌നാമിലെ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടലാണ് സ്വർണ്ണ അലങ്കാരങ്ങളാൽ അമ്പരപ്പിക്കുന്നത്. 25 നിലകളും 400 മുറികളുമുള്ള Read More…