Crime Featured

ബുദ്ധസന്യാസിമാരുമായി ലൈംഗിക ബന്ധം, മഠാധിപതിയില്‍ കുഞ്ഞുണ്ടായെന്ന് യുവതി; 80,000 നഗ്നചിത്രങ്ങളും വിഡിയോകളും

തായ്‌ലന്റിലെ ബുദ്ധസന്യാസിമാര്‍ ഉള്‍പ്പെട്ട ലൈംഗികാരോപണ കേസിലെ നായികയായ യുവതി താന്‍ മഠാധിപതിയുടെ കുഞ്ഞിന് ജന്മം നല്‍കിയെന്ന് അവകാശവാദം ഉന്നയിച്ചു. ബുദ്ധസന്യാസിമാരായ ഒമ്പത് പേരുമായി ലൈംഗികതയില്‍ ഏര്‍പ്പെടുകയും അവരുടെ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് സന്യാസിമാരില്‍ നിന്നും ദശലക്ഷക്കണക്കിന് പണം തട്ടിയെന്നും ആരോപണം ഉന്നയിക്കപ്പെടുന്ന മിസ് ഗോള്‍ഫ്’ എന്നറിയപ്പെടുന്ന വിലാവന്‍ എംസാവതിന്റെ വെളിപ്പെടുത്തലില്‍ ഒമ്പത് സന്യാസിമാരെ മഠത്തില്‍ നിന്നും പുറത്താക്കി.

ബാങ്കോക്കിലെ വാട്ട് ട്രൈ തോത്സതേപ് ആശ്രമത്തിലെ മഠാധിപതിയെ പെട്ടെന്ന് സന്യാസം ഉപേക്ഷിച്ച് കാണാതായതോടെയാണ് സന്യാസിമാരും വിലാവന്‍ എംസാവത്തും ഉള്‍പ്പെട്ട സംഭവം പുറത്തുവന്നത്. എംസാവത്തിന്റെ ഭീഷണിയില്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് പോലീസ് അവകാശപ്പെട്ടു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ എംസാവതുമായി സന്യാസിമാര്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിന്റെ എണ്‍പതിനാരിത്തോളം നഗ്‌ന ചിത്രങ്ങളും വീഡിയോകളുമുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലൈംഗിക സ്വഭാവമുള്ള നിരവധി ചാറ്റുകളും കണ്ടെത്തിയിരുന്നു. എംസാവത് ഈ ദൃശ്യങ്ങളും സന്ദേശങ്ങളും ഉപയോഗിച്ച് സന്യാസിമാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായും അധികൃതര്‍ കണ്ടെത്തി. വിവിധ ക്ഷേത്രങ്ങളില്‍ വെച്ച് ഇവരും സന്യാസിമാരും തമ്മിലുള്ള ലൈംഗിക ബന്ധങ്ങള്‍ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സന്യാസിമാരെ ഭീഷണിപ്പെടുത്തി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അവള്‍ക്ക് 385 ദശലക്ഷം ബാറ്റ് (102 കോടി രൂപ) കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. പണം ഇവര്‍ ചൂതാട്ടത്തിന് ഉപയോഗിച്ചെന്നും ആരോപണമുണ്ട്. ഒമ്പത് സന്യാസിമാരാണ് പുറത്താക്കപ്പെട്ടത്.

ബാങ്കോക്കിനു വടക്കുള്ള നോന്തബുരിയിലെ ആഡംബര വീട്ടില്‍ നിന്നാണ് ‘മിസ് ഗോള്‍ഫ്’ അറസ്റ്റിലായത്. ഒന്‍പതു സന്യാസിമാരുമായെങ്കിലും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് റോയല്‍ തായ് പോലീസ് പറയുന്നത്. ഇവരുടെ ഫോണില്‍നിന്നും സന്യാസികളുമായുള്ള ചാറ്റുകളും വീഡിയോകളും കണ്ടെത്തി.

വിവാദത്തെത്തുടര്‍ന്ന്, തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിന് വടക്കുള്ള നോന്തബുരി പ്രവിശ്യയിലുള്ള വീട്ടില്‍ നിന്ന് യുവതിയെ അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, പിടിച്ചുപറി, മോഷ്ടിച്ച വസ്തുക്കള്‍ സ്വീകരിക്കല്‍ എന്നീ കുറ്റങ്ങള്‍ പോലീസ് അവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. സന്യാസിമാര്‍ അധികാര ദുര്‍വിനിയോഗം നടത്താന്‍ പ്രേരിപ്പിച്ചതിനും അവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.