ഹോളിവുഡിലെ വമ്പന്‍മാരില്‍ ഒരാളായ വില്‍ സ്മിത്തിന് സ്വവര്‍ഗ്ഗപ്രണയം ഉണ്ടെന്ന് ആരോപിച്ച് മൂന്‍ സുഹൃത്ത്. ദീര്‍ഘകാല സുഹൃത്തായ ഡ്യുവന്‍ മാര്‍ട്ടിനുമായി ഹോളിവുഡിലെ സൂപ്പര്‍താരത്തിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും ഇരുവരേയും ഒത്തുതീര്‍പ്പ് പോസില്‍ താന്‍ പിടകൂടിയിട്ടുണ്ടെന്നും ആരോപിച്ച് മുന്‍ സുഹൃത്തും സഹായിയുമായ ബ്രദര്‍ ബിലാലാണ് രംഗത്ത് വന്നിരിക്കുന്നത്.
വര്‍ഷങ്ങളായി വില്‍ സ്മിത്തുമായി അകന്നു കഴിയുന്ന ബിലാല്‍ ‘വില്‍ സ്മിത്ത് ഡെമോണിക് സര്‍ക്കിള്‍ ബുക്ക്’ എന്ന തന്റെ പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം ‘ബ്രേക്കിംഗ് ദ സൈലന്‍സ് ടൂര്‍’ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്്.
അഭിമുഖത്തില്‍, വില്‍ സ്മിത്ത് ഡുവാന്‍ മാര്‍ട്ടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്തെ കുറിച്ച് ബിലാല്‍ വിശദീകരിച്ചു. വില്‍ സ്മിത്തിനെ അന്വേഷിച്ച് ഒരു സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് ഈ രംഗം കാണാനിടയായതെന്നും പറയുന്നു.
അഭിനേതാക്കളും അവരുടെ ജീവിതപങ്കാളികളും വര്‍ഷങ്ങളായി ആരോപണങ്ങള്‍ നിഷേധിച്ചിട്ടും വില്ലും ഡുവാനും ഒന്നിക്കുന്നത് ഇതാദ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കെവിന്‍ ഹാര്‍ട്ടിനൊപ്പം റിയല്‍ ഹസ്ബന്‍ഡ്‌സ് ഓഫ് ഹോളിവുഡില്‍ അഭിനയിച്ചതിന് പേരുകേട്ട ഡ്യുവന്‍ മാര്‍ട്ടിന്‍, 1993-ല്‍ ‘ഫ്രഷ് പ്രിന്‍സ് ഓഫ് ബെല്‍-എയര്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് വില്‍ സ്മിത്തിനെ ആദ്യമായി കാണുന്നത്.
‘ഇറ്റ് ഈസ് ബെറ്റര്‍ ടു ഹാവ് ലവ്ഡ് ആന്‍ഡ് ലോസ്റ്റ് ഇറ്റ്…’ എന്ന എപ്പിസോഡിലൂടെ വന്ന മാര്‍ട്ടിന്‍, സ്മിത്തുമായി ഒരു അടുത്ത ബന്ധം വളര്‍ത്തിയെടുത്തു. അത് ആജീവനാന്ത സൗഹൃദമായി രൂപാന്തരപ്പെട്ടു. എന്നിരുന്നാലും, ഇരുവരുടെയും അടുത്ത ബന്ധം പലപ്പോഴും സ്വവര്‍ഗ്ഗ പ്രണയമായി കിംവദന്തികള്‍ക്ക് കാരണമായിട്ടുണ്ടെങ്കിലും അത് തെളിയിക്കപ്പെട്ടിരുന്നില്ല. തങ്ങള്‍ മികച്ച സുഹൃത്തുക്കളാണെന്ന വാദം ആവര്‍ത്തിക്കുകയായിരുന്നു ഈ ജോഡികള്‍. വില്‍സ്മിത്ത് പിന്നീട് ജാഡ പിങ്കറ്റ് സ്മിത്തിനെ വിവാഹം കഴിച്ചപ്പോള്‍ മാര്‍ട്ടിന്‍ ടിഷ കാംബെല്ലിനെ വിവാഹം കഴിച്ചു. ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ച ശേഷവും വര്‍ഷങ്ങളോളം കിംവദന്തികള്‍ സജീവമായിരുന്നു.
ഇപ്പോള്‍ വില്‍സ്മിത്തും ജാഡയും തമ്മിലുള്ള ദാമ്പത്യ അസ്വാരസ്യങ്ങള്‍ ആരോപിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ സ്വവര്‍ഗ്ഗ പ്രണയ ആരോപണങ്ങള്‍ കത്തിപ്പടരുകയാണ്. മാര്‍ട്ടിനും കാംബെലും 2020 ല്‍ വിവാഹമോചനത്തിന് അപേക്ഷിച്ചതിന് പിന്നാലെയും ഈ ആരോപണങ്ങള്‍ ഉയര്‍ന്നു. 2020 ഡിസംബറില്‍, ഡ്യുവാനും കാംബെലും വിവാഹമോചിതരാകുകയും ചെയ്തു. അതേസമയം മൂന്‍ അസിസ്റ്റന്റിന്റെ ആരോപണം നടന് പുതിയ കുരുക്കായി മാറിയിട്ടുണ്ടെങ്കിലും ബ്രദര്‍ ബിലാലും വിമര്‍ശിക്കപ്പെടുന്നുണ്ട്.