Oddly News

കാലിഫോര്‍ണിയന്‍ തടാകത്തിന്റെ അടിയില്‍ 540 ബില്യണ്‍ ഡോളര്‍ നിധി; കണ്ടെത്താന്‍ അമേരിക്ക

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ തടാകമായ സാള്‍ട്ടണ്‍ കടലില്‍ നിധി കണ്ടെത്താനുള്ള പഠനത്തിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. അതിന്റെ അടിയില്‍ ഏകദേശം 540 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ നിധി കണ്ടെത്തിയാല്‍ അമേരിക്കയെ അത് രാസവസ്തുശേഖരത്തില്‍ മുന്‍നിര രാജ്യമാക്കി മാറ്റും. വെളുത്ത മണല്‍ പോലെയുള്ള രൂപം കാരണം ‘വെളുത്ത സ്വര്‍ണ്ണം’ എന്നും അറിയപ്പെടുന്ന ലിഥിയം തടാകത്തിന്റെ അടിയില്‍ എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

ഊര്‍ജ വകുപ്പിന്റെ ധനസഹായത്തോടെയുള്ള ഗവേഷണത്തിന്റെ ഭാഗമായി ശാസ്ത്രജ്ഞര്‍ ഏറ്റവും വലിയ തടാകത്തെക്കുറിച്ച് വമ്പന്‍ പഠനത്തിലാണ്. തടാകത്തില്‍ അടങ്ങിയിരിക്കുന്നത് വലിയ അളവിലുള്ള ലിഥിയമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ഉപ്പുവെള്ള നിക്ഷേപങ്ങളിലൊന്നാണ്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിനെ ലിഥിയത്തിന്റെ കാര്യത്തില്‍ പൂര്‍ണ്ണമായും സ്വയം പര്യാപ്തമാക്കുകയും ചൈനയില്‍ നിന്നും അത് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്താനും കഴിയും. അത് വേര്‍തിരിച്ചെടുത്താല്‍ 382 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററികള്‍ സൃഷ്ടിക്കാന്‍ കഴിയും. അത് അമേരിക്കയെ രാസവസ്തുക്കളില്‍ മുന്‍നിര രാജ്യമാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം നേരത്തെ സാള്‍ട്ടണ്‍ തടാകത്തെ ‘ലിഥിയത്തിന്റെ സൗദി അറേബ്യ’ എന്ന് വിളിച്ചിരുന്നു. അതേസമയം തടാകത്തില്‍ നിന്ന് ലിഥിയം വേര്‍തിരിച്ചെടുക്കുന്നത് അത്ര എളുപ്പമല്ല, അതിന് അതിന്റേതായ അപകടങ്ങളും ഉണ്ടാകും. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെ നിന്ന് ലിഥിയം സമ്പുഷ്ടമായ ഉപ്പുവെള്ളം വേര്‍തിരിച്ചെടുക്കാന്‍ ജിയോതെര്‍മല്‍ പ്രൊഡക്ഷന്‍ കിണറുകള്‍ ആവശ്യമാണ്. ദ്രാവകം ഭൂമിക്കടിയിലേക്ക് തിരികെ പമ്പ് ചെയ്യപ്പെടുന്നു.’തടാകത്തിന് സമീപം താമസിക്കുന്ന 180,000 ആളുകളെയും കൊളറാഡോ നദിയില്‍ നിന്നുള്ള ജലവിതരണത്തെയും ഡ്രില്ലിംഗ് ബാധിക്കും.