Featured Oddly News

‘സ്റ്റേയിൻ എലൈവി’ന് ചുവടുവെച്ച് 97-ാം പിറന്നാൾ ആഘോഷം; നൃത്തത്തിനിടെ വയോധികന് അന്ത്യം- വിഡിയോ

തന്റെ തൊണ്ണൂറ്റേഴാം ജന്മദിനാഘോഷത്തിനിടെ ഡാൻസ് ഫ്ലോറിൽ ചുവടുവെച്ചതിന് പിന്നാലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ജീവൻ വെടിഞ്ഞ് കാലിഫോർണിയ സ്വദേശിയായ വയോധികൻ. ബീ ഗീസ് പാടിയ പ്രശസ്തമായ “സ്റ്റേയിൻ എലൈവ്” എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചതിന് തൊട്ടുപിന്നാലെയാണ് 97-കാരനായ വിറ്റോ വിടവാങ്ങിയത്. ലോസ് ആഞ്ചലസ് സ്വദേശിയായ കേക്ക് ബെക്കർ ഈഡൻ മാളിനോഫാണ് തന്റെ അയൽവാസിയുടെ ജീവിതത്തിലെ ഈ അപൂർവ്വമായ യാത്രയയപ്പിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. കഴിഞ്ഞ ആഴ്ചയായിരുന്നു വിറ്റോയുടെ ജന്മദിനം. ഹാലോവീൻ തീമിലുള്ള പിറന്നാൾ ആഘോഷത്തിനിടെ തുള്ളിച്ചാടി നൃത്തം ചെയ്യുന്ന Read More…

Crime Featured

ഒന്നിച്ച്‌ ഓണാഘോഷം, സിനിമ; പിന്നാലെ കൊലപാതകം ; അനില ഇതു ചെയ്തുവെന്നത് വിശ്വസിക്കാനാകാതെ ബന്ധുക്കള്‍, ദുരൂഹത

കോട്ടയം: അമേരിക്കയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹത ഇനിയും നീങ്ങിയില്ല. കലിഫോര്‍ണിയയിലെ മില്‍പീറ്റാസിലെ അപ്പാര്‍ട്‌മെന്റ്‌ സമുച്ചയത്തില്‍ താമസിച്ചിരുന്ന തൃശൂര്‍ മണ്ണുത്തി സ്വദേശി അഞ്‌ജന ഹരി, തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ഇവരുടെ സുഹൃത്തും അയല്‍ക്കാരിയുമായ കോട്ടയം മൂന്നിലവ് സ്വദേശി അനില (32) അറസ്‌റ്റിലായി. എന്‍ജിനീയറിങ്‌ ബിരുദധാരിയായ അനില നാട്ടിൽ ശാന്തസ്വഭാവക്കാരിയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസികാഘാതമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം Read More…

Crime Featured

യു.എസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു, ഒരാളെ കുത്തി, മറ്റെയാളെ കാറിടിപ്പിച്ച്; കൊന്നത് കൂട്ടുകാരി ?

കോട്ടയം/തൃശൂര്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ വനിതാ സുഹൃത്ത് പോലീസിന്റെ പിടിയിലായി. കോട്ടയം കുറിച്ചി സ്വദേശിയായ ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിയെ കുത്തിയും അഞ്ജനയെ കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. മൂവരും താമസിച്ചിരുന്ന അതേ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരിയായ സുഹൃത്ത് അനിലയെ കലിഫോര്‍ണിയ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 28-ന് കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് ഈ ഇരട്ടക്കൊലപാതകം നടന്നത്. അഞ്ജനയെ അനില ഫ്‌ളാറ്റില്‍നിന്ന് Read More…

Travel

‘മരണത്തിന്റെ താഴ്വര’യിൽ പ്രകൃതി തീർത്ത പൂക്കളം; ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന അത്ഭുതം, വീഡിയോ വൈറല്‍

ലോകത്തിലെ ഏറ്റവും വരണ്ടതും ചൂടേറിയതുമായ പ്രദേശങ്ങളിലൊന്നായ ഡെത്ത് വാലി പൂക്കൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു പൂന്തോട്ടമായി മാറിയിരിക്കുകയാണ്. സാധാരണയായി പച്ചപ്പോ പൂക്കളോ പ്രതീക്ഷിക്കാൻ കഴിയാത്ത ഈ സ്ഥലത്തെ അപൂർവ്വമായ ഈ മാറ്റം കണ്ട് അതിശയപ്പെട്ടിരിക്കുകയാണ് ലോകം. ഡെത്ത് വാലിയിൽ ഉണ്ടായ ഈ ‘സൂപ്പർബ്ലൂം’ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അമേരിക്കയിലെ ഈസ്റ്റേൺ കാലിഫോർണിയയിലും നെവാഡയിലുമായി വ്യാപിച്ചു കിടക്കുന്ന ഡെത്ത് വാലി നാഷണൽ പാർക്ക്, സമുദ്രനിരപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന പ്രദേശമാണ്. ഇവിടെ പെയ്ത അപ്രതീക്ഷിത Read More…

Good News

55 ഏക്കറില്‍ വിരിയിച്ചെടുത്ത ഭൂമിയിലെ മഴവില്ല് ; കാലിഫോര്‍ണിയയിലെ അതിശയിപ്പിക്കുന്ന പൂപ്പാടം

തെക്കന്‍ കാലിഫോര്‍ണിയയിലെ ഐ ഫൈവിനരികില്‍, 55 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ഒരു പുഷ്പമെത്ത ഈ സീസണിനായി ഔദ്യോഗികമായി തുറന്നിരിക്കുന്നു. കാള്‍സ്ബാഡ് റാഞ്ചിനെ വര്‍ണ്ണാഭമാക്കി വിരിഞ്ഞു നില്‍ക്കുന്ന ‘പൂപ്പാട’ത്തിന്റെ അസാധാരണ കാഴ്ച പതിറ്റാണ്ടുകളായി പൂക്കളുടെ അവിശ്വസനീയമായ ദൃശ്യചാരുത നല്‍കുന്നു. മഴവില്ലിന് ചാരുത നല്‍കുന്ന എല്ലാ വര്‍ണത്തിലുമുള്ള പുഷ്പങ്ങളുടെ ഓരോ നിരയാണ് ഇവിടെ കൃഷി ചെയ്ത് വിടര്‍ത്തിയെടുത്തിരിക്കുന്നത്. പൂന്തോട്ടനിര്‍മ്മാതാവായ എഡ്വിന്‍ ഫ്രേസിയും മറ്റ് പ്രാദേശിക കര്‍ഷകരും ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത പുഷ്‌പോദ്യാനം 100 വര്‍ഷമായി കാലിഫോര്‍ണിയയിലെ തീരപ്രദേശത്ത് നിറങ്ങള്‍ വാരിയെറിഞ്ഞ് Read More…

Featured Oddly News

ലോകത്തിലെ ഏറ്റവും വലിയ ബീജ ദാതാവ്; 87 പേരുടെ പിതാവിന് 100 പേര്‍ വേണമെന്ന് മോഹം…!

ഇതിനകം 87 കുട്ടികളുടെ പിതാവായ കാലിഫോര്‍ണിയയിലെ കൈല്‍ ഗോര്‍ഡി അന്താരാഷ്ട്രവേദിയില്‍ ഇപ്പോള്‍ അല്‍പ്പം പ്രശസ്തനാണ്. 32 വയസ്സിനിടയില്‍ ലോകത്തെ ഏറ്റവും വലിയ ബീജദാതാവായ അദ്ദേഹം തന്റെ ബീജദാനം 100 സന്തതികളില്‍ എത്തിക്കാനുള്ള പാതയിലാണ്. ഈ വര്‍ഷാവസാനത്തോടെ ലക്ഷ്യം കൈവരിക്കാനാകുമെന്ന പ്രതീക്ഷയാണ് ഗോര്‍ഡിക്ക്. മറ്റ് മൂന്ന് പുരുഷന്മാര്‍ മാത്രമാണ് ഈ നാഴികക്കല്ലില്‍ എത്തിയിട്ടുള്ളവര്‍. ശ്രദ്ധേയമായ സംഖ്യകള്‍ ഉണ്ടായിരുന്നിട്ടും, ഗോര്‍ഡി തന്റെ സംഭാവനകള്‍ തുടരാന്‍ പദ്ധതിയിടുന്നതായി ദി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും കുട്ടികളുടെ പിതാവാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം Read More…

Oddly News

തുടര്‍ച്ചയായി 31 വിവാഹങ്ങള്‍; ഗ്ലിന്‍ വൂള്‍ഫിയുടെ വിചിത്രകഥ, 28-ാമത്തെ ഭാര്യയ്ക്കുമുണ്ട് ഒരു പ്രത്യേകത

ഗ്ലീന്‍ ഡിമോസ് വുള്‍ഫി യുഎസിലെ കലിഫോര്‍ണിയ സ്വദേശിയായിരുന്നു. അതിപ്രശ്സതനുമായിരുന്നു ഇയാള്‍. അതിന് പിന്നിലൊരു കാരണമുണ്ട്. തന്റെ ജീവിതത്തില്‍ 29 വിവാഹങ്ങള്‍ വുള്‍ഫി നടത്തിയട്ടുണ്ട്. മോണോഗമസ് വിവാഹങ്ങള്‍ കൂടുതല്‍ തവണ നടത്തിയ വ്യക്തിയാണ് ഗ്ലീന്‍ ഡിമോസ് വുള്‍ഫി. 1908ലാണ് വുള്‍ഫി ജനിച്ചത് . ഇതിൽ രണ്ടെണ്ണം പഴയ ഭാര്യമാരുമായുള്ള പുന:ർവിവാഹങ്ങളായിരുന്നു. അങ്ങനെ ആകെ 31 ഭാര്യമാർ വൂൾഫിക്കുണ്ടായിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ മോണോഗമസ് വിവാഹം കഴിച്ച (28 തവണ) വനിതയായി ലിന്‍ഡ് ടെയ്ലറുടെ 28-ാമത്തെ ഭര്‍ത്താവായിരുന്നു വൂൾഫി. ഇനി Read More…

Featured Good News

സ്വപ്നത്തിലെ പ്രിയരോട് സംസാരിക്കാം ! രണ്ട് പേര്‍ സ്വപ്നത്തിലൂടെ ആശയവിനിമയംനടത്തിയെന്ന് ഗവേഷകര്‍

ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…

Oddly News

കാലിഫോര്‍ണിയ തീരത്തിന് സമീപം കൊലയാളി തിമിംഗലങ്ങള്‍ !

വന്യജീവി പ്രേമികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും കൊലയാളി തിമിംഗലങ്ങള്‍ എന്നും ഒരു കൗതുക കാഴ്ചയാണ്. കഴിഞ്ഞ ആഴ്ച ഒരു കൂട്ടം കൊലയാളി തിമിംഗലങ്ങളാണ് മോണ്ടെറി ബേയില്‍ പ്രത്യക്ഷപ്പെട്ടത് . പ്രാദേശിക വിനോദ സഞ്ചാര ഗ്രൂപ്പായ മോണ്ടെറി ബേ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ ജനശ്രദ്ധ നേടിയിരുന്നു. തിമിംഗലങ്ങള്‍ വെള്ളത്തില്‍ ഉല്ലസിക്കുന്നതും, ചത്ത കടല്‍ പക്ഷിയെ കൊണ്ട് വെള്ളത്തിലേക്ക് കുതിക്കുന്നതും ചിത്രങ്ങളില്‍ കാണാം . ചത്ത പക്ഷിയുമായി തിമിംഗലം കളിക്കുന്ന പ്രവൃത്തിയെ അതിക്രൂരമെന്നാണ് ഇവിടെ വിശേഷിപ്പിക്കുന്നത് . എന്നാല്‍ കടല്‍ Read More…