Lifestyle

ഉള്ളി തൊലി കളഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ… കാരണം…

ഉള്ളി അടുക്കളയിലെ പ്രധാന ചേരുവയാണ്. എന്നാല്‍ ഉള്ളി തൊലി കളയുന്നത് പലർക്കും ഒരു ‘മെനക്കട്ട’ പണി ആണ്. ഇഞ്ചി, വെളുത്തുള്ളി, സവാള , ചെറിയ ഉള്ളി ഇവയെല്ലാം തൊലികളഞ്ഞ് നേരത്തേ ഫ്രിഡ്ജിൽ വച്ച് പണി എളുപ്പമാക്കുന്നവരുമുണ്ട്. ഉള്ളി ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഉള്ളി ഹൃദയാരോഗ്യത്തിനും ഉദരത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഉള്ളിയിലടങ്ങിയ നാരുകൾ ദഹനത്തിനും സഹായിക്കും.

ഉള്ളി നേരത്തെ തൊലികളഞ്ഞോ മുറിച്ചോ പുറത്തു വയ്ക്കുകയോ ചെയ്യാൻ പാടില്ല എന്നാണ് ആരോഗ്യ പ്രവർത്തകരും പോഷകാഹാര വിദഗ്ധരും പറയുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് ആരോഗ്യ പ്രവർത്തകരും പോഷകാഹാര വിദഗ്ധരും പറയുന്നത്?

ഉള്ളി മുറിച്ചുവെച്ചാൽ അതിൽ ബാക്ടീരിയകൾ പെരുകും. കൂടാതെ ഓക്സീകരണം നടക്കുകയും ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഉള്ളി മുറിക്കുമ്പോൾ അവയിൽ നിന്നും വെള്ളവും ദ്രാവകങ്ങളും പറത്തു വരും. പോഷകങ്ങൾ അടങ്ങിയ ഇവ ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായകമാകും. തൊലി കളഞ്ഞ ഉള്ളി റഫ്രിജറേറ്ററില്‍ വച്ചാൽ തണുത്തതും ഈർപ്പമുള്ളതുമായ താപനിലയിൽ അവ ചീയുകയും ചെയ്യും. കൂടാതെ ബാക്ടീരിയയുടെ പ്രവർത്തനവും ഇവ ചീയുന്നതിനു കാരണമാകും.

തൊലി കളഞ്ഞ ഉള്ളി ഒരിക്കലും പ്ലാസ്റ്റിക് സഞ്ചികളിലും സൂക്ഷിക്കാൻ പാടില്ല. വായു സഞ്ചാരം ഇല്ലാത്തതിനാൽ അവ വേഗം ചീത്തയാകും. ഇനി ഉള്ളി തൊലികളഞ്ഞു സൂക്ഷിച്ചേ ഒക്കൂ എങ്കിൽ ഒരു വഴിയുണ്ട്. ഓരോ ഉള്ളിയും പ്രത്യേകം പ്രത്യേകം പേപ്പർ ടവലിൽ പൊതിഞ്ഞ് റഫ്രിജറേറ്ററിൽ വയ്ക്കുക. യു. എസിലെ അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് (USDA) പറയുന്നത് മുറിച്ച ഉള്ളി ഭദ്രമായി അടച്ച് പാത്രങ്ങളിൽ 40 ഡിഗ്രി ഫാരൻഹീറ്റ് (4.4 ഡിഗ്രി സെഷ്യൽസ്) ൽ റഫ്രിജറേറ്ററിൽ വയ്ക്കാം എന്നാണ്.

അടിസ്ഥാനപരമായി പറഞ്ഞാൽ ഉള്ളി തൊലി കളഞ്ഞു സൂക്ഷിക്കുന്നത് ഒട്ടും നല്ലതല്ല. ആവശ്യമുള്ള സമയത്തു മാത്രം ഉള്ളി തൊലി കളഞ്ഞുപയോഗിക്കുന്നതാണ് ഗുണകരം.