Sports

വിരാട്‌കോഹ്ലി വിരമിക്കല്‍ കുറിപ്പില്‍ കാട്ടിയ 269 എന്തുകൊണ്ടാണ് ട്രെന്റിംഗാകുന്നത്?

തകര്‍പ്പന്‍ കരിയറിന്റെ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി ‘ഹാഷ്ടാഗ് 269’. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഈ 269 എന്തിനെ സൂചിപ്പിക്കുന്നു എന്നാണ് ആരാധകര്‍ക്ക് കൗതുകം. വിരമിക്കലിന്റെ പെട്ടെന്നുള്ള അറിയിപ്പ് കോഹ്ലിയുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വന്നുചേരുകയായിരുന്നു.

ദീര്‍ഘവും വൈകാരികവുമായ അടിക്കുറിപ്പും, തീരുമാനത്തോടുള്ള അദ്ദേഹത്തിന്റെ വികാരങ്ങളും തന്റെ ടെസ്റ്റ് ക്രിക്കറ്റ് യാത്രയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച എന്തിനോടും എല്ലാത്തിനോടും ഉള്ള നന്ദിയും അതില്‍ സംഗ്രഹിച്ചു. എന്നിരുന്നാലും എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ഒരു ചെറിയ വിശദാംശമാണ്. ‘269’ ല്‍ നിന്ന് ഒരു സൈന്‍ ഓഫ്! ഹാഷ്ടാഗ് പെട്ടെന്ന് വൈറലാകുകയും ചെയ്തു.

‘ഹാഷ്ടാഗ് 269’ എന്നതിന്റെ അര്‍ത്ഥം ക്രിക്കറ്ററുടെ ‘ഔദ്യോഗിക ടെസ്റ്റ് ക്യാപ് നമ്പറിനെ’ പ്രതിനിധീകരിക്കുന്നു എന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. ടീമിലെത്തിയ ശേഷം ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനായി കളിക്കുന്ന 269-ാമത്തെ കളിക്കാരനായിരുന്നു കോഹ്ലി. ഇത് കോഹ്ലിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കു കയും 4 ദശലക്ഷത്തിലധികം പ്രതികരണങ്ങള്‍ നേടുകയും ചെയ്തു. ഒരു യുഗത്തിന്റെ അന്ത്യം എന്നായിരുന്നു കോഹ്ലിയുടെ വിരമിക്കലിനെ ബിസിസിഐ വിശേഷിപ്പി ച്ചത്.

Leave a Reply

Your email address will not be published. Required fields are marked *