Sports

ഒന്നാന്തരം ഓഫ് സ്പിന്നറായിരുന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ എന്താണ് ഇപ്പോള്‍ ബൗള്‍ ചെയ്യാത്തത് ?

രംഗത്തിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരു പാര്‍ട്ട് ടൈം ബൗളറായിരുന്നുവെന്ന് ക്രിക്കറ്റ് ആരാധകര്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏതാനും ഓവറുകള്‍ എറിയാന്‍ കഴിയുന്ന ശക്തനായ ഓഫ് സ്പിന്നറായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2009 സീസണില്‍ മെന്‍ ഇന്‍ ബ്ലൂ ക്യാപ്റ്റന്‍ ഹാട്രിക് പോലും നേടിയിരുന്നു.

എന്നിരുന്നാലും, രോഹിത് ബൗള്‍ ചെയ്തിട്ട് ഇപ്പോള്‍ ഏറെ നാളുകളായി. 2016-ലാണ് അദ്ദേഹം അവസാനമായി ഒരു ഏകദിന മത്സരത്തില്‍ പന്തെറിഞ്ഞത്. 2012 മുതല്‍ ഇതുവരെ തന്റെ കരിയറില്‍ നാല് ഏകദിന മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം പന്തെറിഞ്ഞത്. ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന രോഹിത് 2021 സീസണില്‍ ഏകദിനത്തില്‍ അപൂര്‍വമായ ഏഴ് പന്തുകള്‍ എറിഞ്ഞ ഒരു ഓവര്‍ ഉണ്ടായിരുന്നു. 2014 സീസണിന് ശേഷം ഐപിഎല്ലില്‍ പന്തെറിഞ്ഞിട്ടേയില്ല.

എന്തുകൊണ്ടാണ് ഇപ്പോള്‍ ബൗള്‍ ചെയ്യാത്തതെന്ന ആരാധകരുടെ സംശയത്തിന് അടുത്തകാലത്താണ് താരം മറുപടി നല്‍കിയത്. പരിക്കാണ് ബൗളിംഗ് ചുമതലകളില്‍ നിന്ന് മാറിനില്‍ക്കാനുള്ള കാരണമായി താരം വെളിപ്പെടുത്തിലയത്. ”ബൗള്‍ ചെയ്യുമ്പോള്‍ വിരലിന് പ്രശ്നമുണ്ട്. അത് എന്റെ ബാറ്റിംഗിനെ ബാധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ നെറ്റ്സില്‍ ബൗള്‍ ചെയ്യുന്നുണ്ട്. നമുക്ക് നോക്കാം.” യുട്യൂബ് ചാനലില്‍ മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

രോഹിത് തന്റെ കരിയറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആകെ 11 വിക്കറ്റുകള്‍ (2 ടെസ്റ്റ്, 8 ഏകദിനം, 1 ടി20) വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ 15 വിക്കറ്റുകളും വീഴ്ത്തി. അതില്‍ 14 എണ്ണവും ഡെക്കാന്‍ ചാര്‍ജേഴ്സിനൊപ്പമുള്ള മൂന്ന് സീസണുകളില്‍ ആയിരുന്നു. 2011ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷം 13 സീസണുകളില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് താരം നേടിയത്.