നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ടേം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയില്‍ ഭാര്യയും പ്രഥമവനിതയുമാകാനിരിക്കുന്ന മെലാനിയയുമായി ട്രംപ് അകലത്തിലാണെന്ന് വന്‍ കിംവദന്തികളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന ഒരു ബേസ്ബോള്‍ ഗെയിമിലെ കാഴ്ച.
പ്രചാരണ പരിപാടികള്‍ മിക്കവാറും ഒഴിവാക്കിയിരിക്കുന്ന മെലാനിയ ഒരു ബേസ്‌ബോള്‍ ഗെയിമില്‍ ഭര്‍ത്താവുമായി ചുംബനം പങ്കിടുന്നതിന്റെ ദൃശ്യം വ്യാപകമായ ശ്രദ്ധ നേടുകയും ചര്‍ച്ചയാകുകയും ചെയ്തു. നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേമില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്റെ ഭാര്യയായ പ്രഥമ വനിത മെലാനിയ ട്രംപ് മുമ്പത്തെപ്പോലെ സജീവമായി അരികിലില്ല എന്ന പ്രചരണത്തെ കൂടിയാണ് ഈ പ്രവര്‍ത്തിയിലൂടെ ട്രംപും മെലാനിയയും മറികടന്നത്.
അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമൂഴത്തിന് ട്രംപ് പ്രചരണത്തില്‍ ആയിരിക്കുമ്പോള്‍ മെലാനിയയുടെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും അകലങ്ങളിലാണെന്നായിരുന്നു സംസാരം.
നേരത്തേ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടപ്പോള്‍ മെലാനിയ ട്രംപ് 78 കാരനോടൊപ്പം ചേര്‍ന്നു. ന്യൂയോര്‍ക്കില്‍ ഒരു അത്താഴവിരുന്നിലും മെലാനിയ ട്രംപിനൊപ്പം ഉണ്ടായിരുന്നു. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടൊപ്പമുള്ള ക്യാംപെയിനില്‍ രണ്ട് പൊതു പരിപാടികളില്‍ മാത്രമാണ് മെലാനിയയെ കണ്ടത്. എന്നാല്‍ ഫ്‌ലോറിഡയിലെ പാം ബീച്ചില്‍ വിജയ പ്രസംഗത്തില്‍ ട്രംപിനൊപ്പം കണ്ടു.