പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതരായ രണ്ട് യൂട്യൂബ് മാരാണ് ജിമ്മി ഡൊണാൾഡ്‌സൺ എന്ന യുട്യൂബ് സെൻസേഷൻ മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും. ഇപ്പോഴിതാ ഇരുവരും അവരുടെ സബ്സ്ക്രൈബേഴ്സിന് ക്രിസ്മസ് സമ്മാനവുമായി എത്തിയിരിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മറ്റൊന്നുമല്ല ഇവരുടെയും ജീവിതത്തിലെ അതിപ്രധാനമായ സംഭവം ഇവർ തങ്ങളുടെ സബ്സ്ക്രൈബേഴ്സുമായി പങ്കുവെച്ചു.
മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് ഇരുവരും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ എഴുത്തുകാരിയും യുട്യൂബറുമായ തിയാ ബൂയ്‌സെൻ കേപ് ടൗണിൽ നിന്നുള്ളയാളാണ്.
മിസ്റ്റർ ബീസ്റ്റും തിയാ ബൂയ്‌സണും ദക്ഷിണാഫ്രിക്കയിലെ പര്യടനത്തിനിടെ ഒരു രണ്ടുപേരുടെയും കോമൺ സുഹൃത്തിലൂടെയാണ് ആദ്യമായി പരിചയപ്പെട്ടത്. ആ പരിചയം ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു.
ന്യൂറോ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയതിന് തൊട്ടുപിന്നാലെ മിസ്റ്റർ ബീസ്റ്റ് അവളെ പ്രൊപ്പോസ് ചെയ്തു. പിന്നീട് അവരുടെ ഡേറ്റിംഗ് കാലഘട്ടമായിരുന്നു. അതിനുശേഷം ഇവരുടെ വീട്ടുകാരുടെ സമ്മതത്തോടുകൂടി രണ്ടാളും വിവാഹം കഴിക്കാൻ പോവുകയാണ്. ഇതുതന്നെയായാലും രണ്ടുപേരുടെയും സബ്സ്ക്രൈബേഴ്സിന് ഇതൊരു നല്ല ക്രിസ്മസ് സമ്മാനമായിരുന്നു.