Oddly News

ആരാടാ അത്? ഉറങ്ങാനും സമ്മതിക്കില്ലേ? കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ വീഡിയോ വൈറല്‍

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ നന്നേ കന്പമുള്ളവരാകും മിക്കവാറും മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ ചിത്രങ്ങള്‍ പകര്‍ത്തുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മുംബൈയിലെ ആരെ മില്‍ക്ക് കോളനിയിലെ കുറ്റിക്കാട്ടില്‍ വിശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും മാധ്യമപ്രവര്‍ത്തകനുമായ രഞ്ജിത് ജാദവ് ആണ് ഇതിന്റെ ചിത്രം പങ്കുവച്ചത്. ”ആരേ മില്‍ക്ക് കോളനിയിലെ വനപ്രദേശത്ത് രാത്രി വൈകി വിശ്രമിക്കുന്ന പുള്ളിപ്പുലിയെ കാണാന്‍ ഇടയായി’ എന്ന കുറിപ്പോടെയാണ് രഞ്ജിത് ഈ ചിത്രം പങ്കുവച്ചത്.

റോഡരികില്‍ നല്ല സുഖം പിടിച്ച് വിശ്രമിക്കുകയായിരുന്നു പുലി. എന്നാല്‍ കാറിന്റെ വെളിച്ചം കണ്ടതോടെ ആരാടാ എന്റെ ഉറക്കം നഷ്ടപ്പെടുത്താന്‍ നോക്കുന്നത്. ഒന്നു സുഖിച്ച് കിടക്കുകയായിരുന്നു ആ ഫ്‌ലോ അങ്ങ് പോയെന്ന മട്ടില്‍ വാഹനത്തിന്റെ വെളിച്ചം കണ്ട ഭാഗത്തേക്ക് നോക്കുന്നത് കാണാന്‍ സാധിക്കും.

എന്നാല്‍ വീണ്ടും വെളിച്ചം കണ്ണിലേക്ക് അടിക്കുന്നതു മൂലം കിടക്കാന്‍ സാധിക്കാതെ വരുന്ന പുലിയുടെ നിസഹായാവസ്ഥയും വീയിയോയില്‍ വ്യക്തമാണ്. വണ്ടി ഇപ്പോഴൊന്നും പോകില്ലന്ന് മനസിലാക്കിയതോടെ പുലി വീണ്ടും അടുത്ത വശത്തേക്ക് തിരിഞ്ഞ് ഉറങ്ങാന്‍ കിടന്നു.

സംഭവത്തിന്റെ വീഡിയോ വളരെ വേഗം തന്നെ വൈറലായി. നിരവധി ആളുകളാണ് ഇതില്‍ കമന്റ് ചെയ്തിരിക്കുന്നത്. പാവംപുലിക്കും ക്ഷീണം ഉണ്ടാകും അത് വിശ്രമിച്ചോട്ടെയെന്ന് ഒരു കൂട്ടര്‍ കമന്റ് ചെയ്യുന്‌പോള്‍ നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേ അതിനെ ഓടിച്ച് വിടൂ എന്ന് മറ്റൊരു വിഭാഗം അളുകള്‍ അഭിപ്രായപ്പെട്ടു.