തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ നടന്‍. നേടിയിട്ടുള്ളത് എട്ട് ഫിലിംഫെയര്‍ പുരസ്‌ക്കാരങ്ങള്‍. ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും നാലു തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം പുരസ്‌ക്കാരവും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി അവാര്‍ഡും നേടി. ദക്ഷിണേന്ത്യയിലെമ്പാടും ആരാധകരുള്ള ഇദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ലൈംലൈറ്റിലേക്ക് തീരെ വരാത്തയാളുമാണ്.
ചെന്നൈ നഗരത്തില്‍ ജനിച്ച, വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബത്തില്‍ നിന്നും വരുന്ന ഷൈലജ ബാലകൃഷ്ണനും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രാധാന്യം മാതാപിതാക്കളില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ തന്നെ അവള്‍ പഠിച്ചു. അര്‍പ്പണബോധത്തോടെ പഠിച്ച അവള്‍ ഒടുവില്‍ മനഃശാസ്ത്രത്തില്‍ ബിരുദവും നേടി.
പറഞ്ഞുവരുന്നത് മലയാളത്തിലും ഏറെ ആരാധകരുള്ള നടന്‍ ചിയാന്‍ വിക്രത്തിന്റെ ഭാര്യയെക്കുറിച്ചാണ്. വിക്രമിന്റെയും ഷൈലജയുടെയും പ്രണയകഥ ഏതൊരു സിനിമയിലെയും പോലെ കൗതുകമുണര്‍ത്തുന്നതാണ്. വിക്രം പ്രമുഖ അതിഥിയായി എത്തിയ ഒരു സിനിമാ പരിപാടിക്കിടെയാണ് അവര്‍ കണ്ടുമുട്ടിയത്. വിക്രമിന്റെ ആരാധികയായിരുന്നു ഷൈലജ . അവരുടെ ആദ്യ കാഴ്ചയ്ക്കുശേഷം അത് ആഴത്തിലുള്ള സൗഹൃദമായി വളര്‍ന്നു, ഒടുവില്‍ അത് പ്രണയമായി. ജോലിത്തിരക്കുകള്‍ക്കിടയിലും അവര്‍ പരസ്പരം കാണാന്‍ സമയം കണ്ടെത്തി.
1992 ഏപ്രില്‍ 14 ന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ഒരു ചടങ്ങിലാണ് വിക്രമും ഷൈലജയും വിവാഹിതരായത്. വിശ്വാസത്തിലും പരസ്പര പിന്തുണയിലും അധിഷ്ഠിതമായ ഒരു പങ്കാളിത്തം എന്നാണ് അവരുടെ വിവാഹത്തെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. തന്റെ കരിയറിലെ ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോകുന്ന വിക്രമിന്റെ വൈകാരികപിന്തുണയാണ് ശൈലജ. ഒരു മകളും ഒരു മകനുമാണിവര്‍ക്കുള്ളത്. തമിഴ്നാട്ടിലെ പ്രശസ്തമായ ഒരു വിദ്യാലയത്തിലെ സൈക്കോളജി അദ്ധ്യാപികയാണവര്‍.