Movie News

പ്രഭാസിന് നായിക അതിര്‍ത്തിക്കപ്പുറത്ത് നിന്നും ; പാക്‌നടി സജിന്‍അലി ബോളിവുഡിലേക്ക്

ബാഹുബലിക്ക് പിന്നാലെ ‘കല്‍ക്കി 2898 എഡി’ കൂടി വന്നതോടെ പാന്‍ ഇന്ത്യന്‍ നടന്മാരുടെ പട്ടികയില്‍ മുന്നിലാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. താരത്തിന്റെ നായികയാകാന്‍ ഇന്ത്യയിലെ നടിമാര്‍ അവസരത്തിന് വേണ്ടി കാത്തിരിക്കുമ്പോള്‍ പ്രഭാസിന്റെ അടുത്ത നായിക അതിര്‍ത്തിക്ക് അപ്പുറത്ത് നിന്നാണ് വരുന്നത്. പാക്കിസ്ഥാന്‍സുന്ദരി സജല്‍ അലി തന്റെ ബോളിവുഡ് തിരിച്ചുവരവിനൊരുങ്ങുകയാണ്.

പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് അലി. വാണിജ്യപരമായി വിജയിച്ചതും നിരൂപക പ്രശംസ നേടിയതുമായ നിരവധി സിനിമകളിലും ടിവി സീരീസുകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. ജിയോ ടിവിയുടെ ‘നദാനിയന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങിയ അവരെ താരപദവിയിലേക്ക് ഉയര്‍ത്തിയത് അമ്മയാകാന്‍ തീവ്രമായി ആഗ്രഹിക്കുന്ന ഒരു കൗമാരക്കാരിയുടെ കഥ പറഞ്ഞ ‘നന്‍ഹി’ എന്ന 2013 ലെ സിനിമയാണ്. ത്രില്ലര്‍ കം കമിംഗ്-ഓഫ്-ഏജ് ഡ്രാമയിലൂടെ അവര്‍ ഒറ്റരാത്രികൊണ്ട് താരപദവിയിലേക്ക് ഉയര്‍ന്നു.

‘യാക്കീന്‍ കാ സഫര്‍’, ‘അലിഫ്’, ‘കുച്ച് അന്‍കാഹി’ മുതലായവ അവരുടെ ശ്രദ്ധേയമായ സിനമകളാണ്. പാകിസ്താനിലെ അവാര്‍ഡ് ആയ തംഘ-ഇ-ഇംതിയാസ് നേടിയിട്ടുണ്ട്. അഞ്ച് ഹം അവാര്‍ഡുകളും ഒരു ലക്‌സ് സ്‌റ്റൈല്‍ അവാര്‍ഡും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ‘യാക്കീന്‍ കാ സഫര്‍’ എന്ന ചിത്രത്തിലെ സഹനടനായ അഹദ് റാസ മിറിനെ അലി മുമ്പ് വിവാഹം കഴിച്ചിരുന്നു. എന്നിരുന്നാലും, 2022 ല്‍, ദമ്പതികള്‍ ബന്ധം വേര്‍പെടുത്തി. അതേസമയം സജല്‍അലി മുമ്പ് 2017ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലറായ ‘മോം’ എന്ന ചിത്രത്തില്‍ അഭിനയിച്ചയാളാണ്. ബോളിവുഡിലെ സൂപ്പര്‍നായികമായിരില്‍ ഒരാളായ ശ്രീദേവിയുടെ അവസാന ചിത്രം കൂടിയായ മോം 175 കോടിയിലധികം നേടിയിരുന്നു.

പ്രമുഖ തെലുങ്ക് പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സിന്റെ സിനിമ ദുല്‍ഖര്‍ സല്‍മാന്‍-മൃണാല്‍ ഠാക്കൂറിന്റെ പീരിയോഡിക് റൊമാന്റിക് ഡ്രാമയായ ‘സീതാരാമം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം സിനിമയുടെ കാസ്റ്റിംഗ് പുരോഗമിക്കുന്നതേയുള്ളൂ. സയന്‍സ് ഫിക്ഷന്‍ ഇതിഹാസമായ ‘കല്‍ക്കി 2898 എഡി’യുടെ ഗംഭീര വിജയത്തിലാണ് പ്രഭാസ്. ‘ദി രാജ സാബ്’ എന്ന ഹൊറര്‍ കോമഡി ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്.

.