Movie News

ആരാണീ കെനീഷാ ഫ്രാന്‍സിസ് ? ജയംരവിയുടെ വിവാഹമോചനത്തിന് പിന്നില്‍ ഗായികയെന്ന് സൂചന

ജയംരവി ഭാര്യ ആരതിയില്‍ നിന്നും വിവാഹമോചനം നേടിയത് അനേകം ആരാധകരെയാണ് അമ്പരപ്പിച്ചത്. എന്നാല്‍ 15 വര്‍ഷം നീണ്ട ദാമ്പത്യത്തിന് കര്‍ട്ടന്‍ വീഴാന്‍ കാരണം തേടിയുള്ള മാധ്യമങ്ങളുടെ അന്വേഷണ ചെന്നു തട്ടി നില്‍ക്കുന്നത് ഗായിക കെനീഷ ഫ്രാന്‍സിസിലാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഗായികയിലേക്ക് അസാധാരണമായ ഒരു തെരച്ചിലിന് കാരണമായി മാറിയിട്ടുണ്ട്.

ഗോവയിലെ വൈബ്രന്റ് പബ്ബ് സംസ്‌ക്കാരത്തിലെ ഒരു ഗായികയും നടിയുമൊക്കെയാണ് ബംഗലുരു സ്വദേശിനയായ കെനീഷ. ഇതിന് പുറമേ നിരവധി പരസ്യങ്ങള്‍, പ്രൊജക്ടുകള്‍ എന്നിവയുമായും ഇവര്‍ ബന്ധപ്പെട്ടിരിക്കുന്നു. പബ്ബുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അപ്പുറത്ത് കെനീഷയുടെ പ്രശസ്തി ദക്ഷിണേന്ത്യന്‍ സിനിമാവേദിയിലേക്ക് വരെ ചെന്നെത്തിയിരിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗോവയില്‍ വെച്ചാണ് ജയംരവിയും കെനീഷയും ആദ്യമായി കണ്ടുമുട്ടിയത്. കെനീഷയുടെ ശബ്ദം ജയം രവിയെ വല്ലാതെ ആകര്‍ഷിച്ചതായും ഇരുവരും തമ്മിലൊരു പരിചയമാകുകയും ഇത് പിന്നീട് സൗഹൃദമായും പ്രണയമായും വളര്‍ന്ന് ജയംരവിയുടെ കുടുംബജീവിതത്തിലേക്ക് വരെ ചെന്നെത്തിയെന്നാണ് മാധ്യമങ്ങളുടെ സംസാരം.

ഇരുവരും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ആരതിയുമായുള്ള വേര്‍പിരിയല്‍ ജയംരവിയും കെനീഷയും അപ്രതീക്ഷിതമായി ശ്രദ്ധയിലേക്ക് വരാന്‍ കാരണമായിട്ടുണ്ട്. ജയം രവിയും കെനീഷയും ഓവര്‍സ്പീഡിന് ഗോവയില്‍ പിഴയ്ക്ക് കാരണമായത് മുതലാണ് ഇരുവരുടേയും ബന്ധം ആദ്യമായി ജയം രവിയുടെ ഭാര്യ ആരതിയിലേക്ക് ശ്രദ്ധയിലേക്ക് വന്നതെന്ന് തമിഴ്മാധ്യമം നക്കീരന്‍ പറയുന്നു. ജയം രവിയൂടെ ഫോണില്‍ നിന്നു തന്നെ വിവരം ആരതി അറിഞ്ഞു. ഇത് ദമ്പതികള്‍ക്കിയില്‍ വലിയ ചൂടന്‍ തര്‍ക്കങ്ങള്‍ക്കും മറ്റും കാരണമായി.

ഇതിന് പുറമേ തങ്ങളുടെ പതിനാലാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് പകരം ജയം രവി ഗോവയില്‍ കെനീഷയുമായി ചേര്‍ന്ന് ഒരു ബംഗ്‌ളാവ് വാങ്ങാന്‍ തീരുമാനിച്ചത് ജയം രവിക്കും ആരതിയ്ക്കും ഇടയിലെ പ്രശ്‌നം വഷളാക്കുകയും ജയം രവിയും കെനീഷയും തമ്മിലുള്ള ബന്ധത്തിലെ കൂടുതല്‍ ഊഹാപോഹങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. വിവാഹമോചന വാര്‍ത്ത ജയം രവി പുറത്തുവിട്ടതിന് പിന്നാലെ തന്റെ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി 2024 സെപ്തംബര്‍ 11 ന് ആരതിയുടെ സാമൂഹ്യമാധ്യമ പോസ്റ്റും പുറത്തുവന്നു. തന്റെ അറിവോ സമ്മതമോ കൂടാതെ വന്നിരിക്കുന്ന വിവാഹമോചന വാര്‍ത്ത ഞെട്ടിക്കുന്നെന്നായിരുന്നു പോസ്റ്റ്.