Featured Oddly News

ആരാണ് കശ്യപ് ‘കാഷ്’ പട്ടേല്‍? ട്രംപിന്റെ വലംകൈ; CIAയുടെ തലവനാക്കാന്‍വരെ സാധ്യതയുള്ളയാള്‍

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉയര്‍ത്തുന്നത്. ഇന്ത്യാ – അമേരിക്ക ബന്ധങ്ങള്‍ മുതല്‍ ട്രംപിന്റെ ടീമിലെ ഇന്ത്യന്‍ വംശജര്‍ ആരൊക്കെയുണ്ടാകുമെന്ന് വരെ മാധ്യമങ്ങള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന തിരക്കിലാണ്. അതിനിടയില്‍ ട്രംപിന് വേണ്ടി ‘എന്തും ചെയ്യുന്ന ഒരു ഇന്ത്യന്‍ വംശജന്‍ സിഐഎയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. ഗുജറാത്ത് പാരമ്പര്യമുള്ള കാശ്യപ് എന്ന ‘കാഷി’ നെക്കുറിച്ചാണ് സംസാരം.

ആദ്യവട്ടം പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന ആഴ്ചകളില്‍ പട്ടേലിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ ട്രംപ് പദ്ധതിയിട്ടിരുന്നതായി വരെ അറ്റലാന്റിക് റിപ്പോര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കശ്യപ് ‘കാഷ്’ പട്ടേല്‍ ഗുജറാത്തി വംശജനാണെന്നും മാതാപിതാക്കള്‍ കിഴക്കന്‍ ആഫ്രിക്കയിലാണ് വളര്‍ന്നതെന്നും പറയുന്നു. 1980-ല്‍ ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലാണ് പട്ടേല്‍ ജനിച്ച് വളര്‍ന്നത്. ദി അറ്റ്‌ലാന്റിക് പറയുന്നതനുസരിച്ച്, 1970-കളില്‍ പിതാവ് ഇഡി അമിന്‍ ഭരിച്ചിരുന്ന ഉഗാണ്ടയില്‍ നിന്ന് അമേരിക്കയിലേക്ക് പാലായനം ചെയ്തയാളാണ്.

തന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് പ്രൊഫൈലില്‍ പട്ടേല്‍ ന്യൂയോര്‍ക്കില്‍ നിന്നും നിയമ ബിരുദം നേടിയയാളാണ്. അതിന് മുമ്പ് റിച്ച്മണ്ട് സര്‍വകലാശാലയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കി. യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഫാക്കല്‍റ്റി ഓഫ് ലോസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ സര്‍ട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. മുന്‍ പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫര്‍ മില്ലറുടെ മുന്‍ ചീഫ് ഓഫ് സ്റ്റാഫ് ആയി സേവനമനുഷ്ഠിച്ചു. അതിനുമുമ്പ്, പ്രസിഡന്റിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ്, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ തീവ്രവാദ വിരുദ്ധ സീനിയര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവില്‍ അദ്ദേഹത്തിന്റെ മുന്‍ഗണനകളില്‍ പലതും നിര്‍വ്വഹിച്ചു,

ഐഎസിന്റെ അല്‍-ബാഗ്ദാദി, ഖാസിം അല്‍-റിമി യെപ്പോലെയുള്ള അല്‍-ഖ്വയ്ദ നേതൃത്വത്തെയും ഇല്ലാതാക്കുക, അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍പ്പെടും. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യന്‍ സജീവ നടപടികളുടെ പ്രചാരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നല്‍കിയത് കാഷായിരുന്നു. ഇതിലൂടെ അദ്ദേഹം ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്റലിജന്‍സ് സംബന്ധിച്ച ഹൗസ് പെര്‍മനന്റ് സെലക്ട് കമ്മിറ്റിയുടെ മുതിര്‍ന്ന അഭിഭാഷകനും ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒരു പബ്ലിക് ഡിഫന്‍ഡറായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, സംസ്ഥാന, ഫെഡറല്‍ കോടതികളില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ വിചാരണ ചെയ്തു.

സംസ്ഥാന-ഫെഡറല്‍ കോടതികളിലെ കൊലപാതകം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ നിരവധി കേസുകള്‍ ഇതിനിടയില്‍ കൈകാര്യം ചെയ്തു. ‘ട്രംപിനുവേണ്ടി എന്തും ചെയ്യുന്നയാള്‍’ എന്നാണ് അറ്റ്‌ലാന്റിക് റിപ്പോര്‍ട്ട് പട്ടേലിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് ശ്രദ്ധേയമായ വിജയം നേടിയതോടെ 2019-ല്‍ 40 വയസ്സുള്ളപ്പോള്‍ ട്രംപിന്റെ ടീമില്‍ അഭിഭാഷകനായി ചേര്‍ന്ന കാഷിന്റെ റാങ്കുകള്‍ അതിവേഗം ഉയര്‍ന്നുവന്നേക്കാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.