നവംബര്‍ 23-ന്, മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പിന്റോയി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ചാമ്പ്യന്‍സ് സര്‍ക്കിള്‍ എന്നു കൂടി അറിയപ്പെടുന്ന മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പ്, അതിന്റെ സ്‌കൂള്‍ ഫുട്ബോള്‍ ടീമിനായി സ്റ്റാര്‍ ക്വാര്‍ട്ടര്‍ബാക്ക് ബ്രൈസ് അണ്ടര്‍വുഡുമായി കോടിക്കണക്കിന് ഡോളറിന്റെ ഒര ഡീല്‍ ഉറപ്പിക്കുന്നതില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പോസ്റ്റായിരുന്നു അത്.
അതില്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും 33 കാരിയുമായ ചൈനാക്കാരി ജോളിന്‍ ഷൂവിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞിരുന്നു. അന്നു മുതല്‍ ജോളിന്‍ ഷൂവിനെക്കുറിച്ചുള്ള അന്വേഷണവും നെറ്റിസണ്‍മാര്‍ തുടങ്ങി. കക്ഷി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനും ഒറാക്കിള്‍ ചെയര്‍മാനുമായ ലാറി എല്ലിസണിന്റെ പുതിയ ഭാര്യയാണ്. 80 വയസ്സുളള ലാറി എല്ലിസണുമായുള്ള ഷൂവിന്റെ ബന്ധം പുറത്തായതോടെ ജോളിന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമുണ്ടാക്കുകയാണ്.
സോഫ്റ്റ്വെയര്‍ ഭീമനായ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനും സഹസ്ഥാപകനുമായ എലിസണ്‍, 2018 മുതല്‍ നിരവധി തവണ അവളോടൊപ്പം സ്പോര്‍ട്സ് ഗെയിമുകള്‍ കാണുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും എല്ലിസണിന്റെ ഭാര്യയാണ് ഷൂവെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എലിസണേക്കാള്‍ 47 വയസ്സിന് ഇളയ 33 കാരനായ ചൈനീസ് സ്വദേശി 2012 ല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ ബിരുദം നേടിയതായി റിപ്പോര്‍ട്ടുണ്ട്.
ജൂനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വര്‍ഷങ്ങളില്‍ വടക്കുകിഴക്കന്‍ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ നോര്‍ത്ത് ഈസ്റ്റ് യുകായ് ഫോറിന്‍ ലാംഗ്വേജ് സ്‌കൂളിലാണ് ഷു പഠിച്ചത്. അതിന് ശേഷം മസാച്യുസെറ്റ്സിലെ സൈമണ്‍സ് റോക്കിലുള്ള ബാര്‍ഡ് കോളേജിലേക്ക് പോയി. ‘100 മില്യണ്‍ യുവാന്‍ ആസ്തിയുള്ള ഒരു ലിയോണിംഗ് മെഡിക്കല്‍ ഉപകരണ കമ്പനിയുടെ സിഇഒയാണ് ഇവരുടെ പിതാവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ നിരീക്ഷകര്‍, മാധ്യമ മുതലാളി റൂപര്‍ട്ട് മര്‍ഡോക്കിന്റെ മുന്‍ ഭാര്യയായ വെന്‍ഡി ഡെങിനോടാണ് ഉപമിച്ചിരിക്കുന്നത്. അവരുടെ പേരിലെ ‘ജോളിന്‍’ തായ്വാനീസ് ഗായകന്‍ ജോളിന്‍ സായ്യുടെ ഓര്‍മ്മപ്പെടുത്തലാണ്.
ഷൂ എങ്ങനെയാണ് എല്ലിസണെ കണ്ടുമുട്ടിയതെന്ന് അജ്ഞാതമാണ്, എന്നാല്‍ ബിരുദാനന്തര ബിരുദത്തെത്തുടര്‍ന്ന് 2020-ന് മുമ്പ് ഒറാക്കിള്‍ ആസ്ഥാനമായ റെഡ്വുഡ് ഷോര്‍സിലെ ഒരു വാടക ഫ്‌ലാറ്റില്‍ അവള്‍ ഹ്രസ്വമായി താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ഷൂ എലിസന്റെ ആറാമത്തെ ഭാര്യയാണ്. 80-കാരന്‍ തന്റെ അഞ്ചാമത്തെ ഭാര്യ നികിത കാനുമായി 2016-ല്‍ വേര്‍പിരിയുകയും 2020-ല്‍ വിവാഹമോചനം നേടുകയും ചെയ്തിരുന്നു. ഫ്‌ലോറിഡയിലെ 33 ബെഡ്റൂമുകളും 38 ബാത്ത്റൂമുകളുമുള്ള വിശാലമായ എസ്റ്റേറ്റായ എലിസന്റെ അതേ വിലാസത്തില്‍ നിന്നാണ് ഇപ്പോള്‍ യുഎസ് പൗരനായ ഷു വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.