Celebrity

നിങ്ങള്‍ക്ക് ഇതില്‍ ഏതാണ് ഇഷ്ടം ? ആരാധകരോട് ചോദ്യവുമായി അനുമോള്‍

യുവനടിമാരില്‍ ശ്രദ്ധേയയായ നടിയാണ് അനുമോള്‍. മലയാളം, തമിഴ് സിനിമകളിലെ സാന്നിധ്യമായ അനുമോളുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് ഇവന്‍ മേഘരൂപന്‍, അകം, വെടിവഴിപാട്, ചായില്യം ഉടലാഴം എന്നിവ. ‘കണ്ണുക്കുള്ളെ’ എന്ന തമിഴ് സിനിമയിലൂടെയാണ് അനുമോള്‍ അഭിനയരംഗത്തേക്കുന്നത്. സ്വന്തമായി യൂട്യൂബ് ചാനലും താരത്തിനുണ്ട്. ഇവയിലൂടെ തന്റെ വിശേഷങ്ങളൊക്കെ അനു പങ്കുവെയ്ക്കാറുണ്ട്.

മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. 2023ന്റെ അവസാന നിമിഷങ്ങളില്‍ ആരാധകരോട് ഒരു ചോദ്യവുമായി എത്തിയിരിയ്ക്കുകയാണ് അനുമോള്‍. ഈ വര്‍ഷത്തെ ഓര്‍മ്മകളുള്ള പത്ത് ചിത്രങ്ങളാണ് അനുമോള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. ഈ പത്ത് ലുക്കുകളില്‍ ഏത് ലുക്കാണ് ആരാധകര്‍ക്ക് ഇഷ്ടമായതെന്നാണ് അനുവിന്റെ ചോദ്യം.

മാത്രമല്ല ഇവയില്‍ ആരാധകര്‍ക്ക് ഇഷ്ടമുള്ള ലുക്ക് ഏതാണെന്ന് കമന്റ് ചെയ്യണമെന്നും അനു പറയുന്നു. ഹെവി മേക്ക്അപ് ഇല്ലാതെ കാണാനാണ് ഇഷ്ടമെന്നും. സാരിയിലാണ് അനു കൂടുതല്‍ സുന്ദരിയാകുന്നതെന്നുമൊക്കെയുള്ള കമന്റുകളാണ് ആരാധകര്‍ കുറിയ്ക്കുന്നത്.
https://www.instagram.com/p/C1cC8NnLNrZ/?utm_source=ig_embed&ig_rid=144e4ddb-8467-4049-bfc1-11688c4ce1ad&img_index=1