ദശലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ ജീവന് നിലനില്‍ക്കുന്നുണ്ടെന്നാണ് ശാസ്ത്ര വീക്ഷണം. പക്ഷേ ഭൂമിയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വേരുകളുടെ ശാസ്ത്രജ്ഞന് കണ്ടെത്തുന്നത് നദീതടങ്ങളില്‍ വികസിച്ചുവന്ന പുരാതന നാഗരികതകളിലാണ്.
ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നേടിയ 193 എണ്ണം അടക്കം 195 രാജ്യങ്ങളുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും പഴയ രാജ്യത്തെക്കുറിച്ചുള്ള ശാസ്ത്രവീക്ഷണം കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യമായി കണക്കാക്കുന്നത് ഇറാനെയാണ്.
ഒരു ലക്ഷം വര്‍ഷമായി ഇവിടെ മനുഷ്യ സംസ്കാരം നിലനിന്നിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. അടുത്തിടെ പുറത്തുവന്ന ലോക ജനസംഖ്യാ അവലോകനത്തിന്റെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചാണ് ഈ നിരീക്ഷണം പുറത്തുവന്നിരിക്കുന്നത്.
വടക്ക് പടിഞ്ഞാറ് തുര്‍ക്കി, പടിഞ്ഞാറ് ഇറാഖ്, വടക്ക് അസര്ബൈജാന്, അര്‍മേനിയ, കാസ്പിയന്‍ കടല്‍, തുര്‍ക്ക്മെനിസ്ഥാന്‍, കിഴക്ക് അഫ്ഗാനി സ്ഥാന്, തെക്കുകിഴക്ക് പാകിസ്ഥാന്, ഒമാന്‍ ഉള്‍ക്കടല്‍, തെക്ക് പേര്‍ഷ്യന്‍ ഗള്‍ഫ് എന്നിവയാണ് അതിര്‍ത്തി.
വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളതാണ്. പക്ഷേ പഴമയുടെ കാര്യത്തില്‍ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളത് ഏഴാം സ്ഥാനമാണ്. ബിസി 2000-ലാണ് ഇന്ത്യയുടെ ചരിത്രത്തെ കൊണ്ടു വെച്ചിരിക്കുന്നത്. ഏകദേശം 65000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യ ആരംഭിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ മറ്റു പഴയ രാജ്യങ്ങള്‍ ഈജിപ്തും ചൈനയും വിയറ്റ്നാമും സുഡാനുമാണ്. നൈല്‍ നദിയുടെ തീരത്ത് സ്ഥിരതാമസമാക്കിയ ഏറ്റവും പഴയ നാഗരികതകളിലൊന്നായ പിരമിഡുകളുടെ നാട് ബിസി 3150 മുതല്‍ ആരംഭിച്ചെന്നും വിയറ്റ്നാമിന്റെ ചരിത്രത്തിന് 2700 വര്‍ഷം പഴക്കമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സുഡാന്റെ ചരിത്രത്തിന് നൈല്‍ നദിയുടെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.