Movie News

മമ്മൂട്ടി അഭിനയിച്ച ഈ കഥാപാത്രത്തെ രജനീകാന്തിനും അവതരിപ്പിക്കണം ; കരിയറില്‍ ഇതുവരെ ചെയ്യാത്ത വേഷം

ഇന്ത്യന്‍ സിനിമയില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന് ഒരു ആമുഖം ആവശ്യമില്ല. 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ രജനികാന്ത് ചെയ്ത് പ്രേക്ഷകമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന നിരവധി വേഷങ്ങളുണ്ട്. കോമഡിയും പ്രണയകഥകളും വാണിജ്യവിജയം നേടിയവയും ഫിക്ഷനും തുടങ്ങി സാധ്യമായ എല്ലാത്തരം കഥാപാത്രങ്ങളും അദ്ദേഹം ചെയ്യുകയും പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്.

എന്നിരുന്നാലും, തന്റെ കരിയറില്‍ രജനികാന്ത് പര്യവേക്ഷണം ചെയ്യാത്തതും ഇഷ്ടപ്പെടുന്നതുമായ ഒരു കഥാപാത്രം ഇപ്പോഴുമുണ്ട്. സൂപ്പര്‍ താരം ഇതുവരെ ചെയ്യാത്തത് ഒരു ട്രാന്‍സ്ജെന്‍ഡറുടെ വേഷമാണ്. അത്തരമൊരു കഥാപാത്രം ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നതായി സ്‌റ്റൈല്‍മന്നന്‍ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഒരിക്കല്‍ നിങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും തരം കഥാപാത്രം ഇനിയുണ്ടോ? എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രജനികാന്ത് ഉത്തരം നല്‍കുന്ന ഒരു വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്തരത്തിലുള്ള തിരക്കഥകളൊന്നും തേടി എത്തിയിട്ടില്ലെന്ന് താരം പറഞ്ഞു.

അടുത്തിടെയാണ് രജനീകാന്തിന്റെ സഹ സൂപ്പര്‍സ്റ്റാറായ സുഹൃത്ത് മമ്മൂട്ടി സ്വവര്‍ഗാനുരാഗിയുടെ വേഷം ചെയ്തത്. രജനീകാന്തും ഇത്തരമൊരു പ്രൊജക്റ്റിലേക്ക് കടക്കുമോ അതോ കാതല്‍ ദ കോര്‍ തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ സാധ്യതയുണ്ടോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാമിലൂടെ ഉടന്‍ പ്രേക്ഷകരെ തേടിയെത്തുന്ന രജനി ടിജെ ജ്ഞാനവേല്‍ രാജയുടെ സംവിധാനത്തില്‍ വേട്ടയാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു വരികയാണ്.