Celebrity

”പ്രേമലു ബോയ്‌സ് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടിയപ്പോ” ; ചിത്രവുമായി ദീപക് പറമ്പോള്‍

ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ താരമാണ് ദീപക് പറമ്പോള്‍. നായകനായും സഹനടനായുമൊക്കെ ആരാധകരെ കൈയ്യില്‍ എടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയില്‍ മേല്‍വിലാസമോ ബന്ധങ്ങളോ ഇല്ലാതെയായിരുന്നു ദീപക് കടന്നു വരുന്നത്. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടി പിന്നീട് നായകനായും അഭിനയിച്ചു. കുഞ്ഞിരാമായണം, തട്ടത്തിന്‍ മറയത്ത്, ഗ്രേറ്റ്ഫാദര്‍, ക്യാപ്റ്റന്‍, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഇപ്പോള്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി നില്‍ക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സിലും ദീപക് ഒരു പ്രധാന വേഷം തന്നെ അവതരിപ്പിച്ചു.

അടുത്തിടെ മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷയിലും ഹിറ്റായ ചിത്രങ്ങളായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സും, പ്രേമലുവും. ഇപ്പോള്‍ രസകരമായ ഒരു ക്യാപ്ഷനോടെ മഞ്ഞുമ്മല്‍ ബോയ്‌സിലെയും, പ്രേമലുവിലെയും റിലീസിന് ഒരുങ്ങുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെയും താരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് ദീപക് പങ്കുവെച്ചിരിയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വിനീത് ശ്രീനിവാസന്‍ എടുത്ത സെല്‍ഫിയാണ് ദീപക് പങ്കുവെച്ചിരിയ്ക്കുന്നത്. ഇവരോടൊപ്പം തന്നെ നടി അപര്‍ണ ബാലമുരളിയേയും ചിത്രത്തില്‍ കാണാം.

”പ്രേമലു ബോയ്‌സ് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയപ്പോ കൂടെ അപര്‍ണ ബാലമുരളിയും” – എന്നാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ദീപക് കുറിച്ചിരിയ്ക്കുന്നത്. വിനീത് ശ്രീനിവാസനൊപ്പം മമിത ബൈജുവിനെയും മറ്റ് താരങ്ങളെയും കാണാം. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിയ്ക്കുന്നത്.