Good News

ഭാര്യക്ക് വാങ്ങിയ സ്വർണ്ണമാല ഭാ​ഗ്യം കൊണ്ടുവന്നു; ഇരുട്ടിവെളുത്തപ്പോൾ 8 കോടി

സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ ഒരാള്‍ ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങിയപ്പോള്‍ കൂടെപ്പോന്നത് ഭാഗ്യദേവത. ഭാര്യയ്ക്കായി വാങ്ങിയ സ്വര്‍ണ്ണമാലയ്ക്കൊപ്പം നറുക്കെടുപ്പിലൂടെ തേടിവന്നത് ഏകദേശം 8 കോടിയിലധികം രൂപ (1 മില്യണ്‍ യുഎസ് ഡോളര്‍). സാധനം വാങ്ങി മൂന്ന് മാസം കഴിഞ്ഞ് നടന്ന നറുക്കെടുപ്പിലാണ് വന്‍ തുക ഇയാളെ തേടി വന്നത്. 21 വര്‍ഷമായി സിംഗപ്പൂരില്‍ ജോലി ചെയ്തിട്ടുള്ള പ്രോജക്ട് എഞ്ചിനീയറായ ബാലസുബ്രഹ്‌മണ്യന്‍ ചിദംബരം തന്റെ വിജയവാര്‍ത്ത കേട്ട് വികാരാധീനനായി.

മുസ്തഫ ജ്വല്ലറി അവരുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി 2024 നവംബര്‍ 24 ന് സംഘടിപ്പിച്ച ഭാഗ്യ നറുക്കെടുപ്പിലാണ് ചിദംബരത്തെ തേടി ഭാഗ്യദേവത വന്നത്. 250 സിംഗപ്പൂര്‍ ഡോളറുകള്‍ ചിലവഴിച്ച് സ്വര്‍ണ്ണമെടുക്കുന്നവര്‍ക്കാണ് നറുക്കെടുപ്പിന് അര്‍ഹത നല്‍കിയിരുന്നത്. എന്നാല്‍ ചിദംബരം തന്റെ ഭാര്യക്ക് വേണ്ടി 6,000 സിംഗപ്പുര്‍ ഡോളര്‍ (3,79,079 രൂപ) വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയത് അദ്ദേഹത്തിന് ഗ്രാന്റ് പ്രൈസിനുള്ള നറുക്കെടുപ്പിന് അവസരം നേടിക്കൊടുത്തു. തന്റെ വിജയത്തിന്റെ ഒരു ഭാഗം സിംഗപ്പൂര്‍ കമ്മ്യൂണിറ്റിക്ക് സംഭാവന ചെയ്യാനും അദ്ദേഹം പദ്ധതിയിടുന്നു. താന്‍ അവിടെ ചെലവഴിച്ച വര്‍ഷങ്ങള്‍ക്ക് അദ്ദേഹം സിംഗപ്പൂരിന് നന്ദിയും പറഞ്ഞു.

ചിദംബരത്തിന്റെ അവിശ്വസനീയമായ കേവലം സാമ്പത്തീകം മാത്രമായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കുള്ള അംഗീകാരം കൂടിയായിരുന്നു. ഭാര്യയുടെ നിര്‍ദേശപ്രകാരമായിരുന്നു ചിദംബരം ഇത്തവണ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ തീരുമാനം എടുത്തത്. ദമ്പതികള്‍ ചിന്തിച്ച് സ്വര്‍ണ്ണാഭരണം വാങ്ങിയത്. മുസ്തഫ ജ്വല്ലറിയിലെ ഒരു വലിയ ആഘോഷത്തിന്റെ ഭാഗമാണ് ചിദംബരത്തിന്റെ ഭാഗ്യം.
അദ്ദേഹം മഹത്തായ സമ്മാനവുമായി നടക്കുമ്പോള്‍, മറ്റ് നിരവധി ഉപഭോക്താക്കള്‍ സ്റ്റോറിന്റെ പ്രതിമാസ നറുക്കെടുപ്പുകളില്‍ 5,000 യുഎസ് ഡോളര്‍ ഉള്‍പ്പെടെ ചെറിയ സമ്മാനങ്ങള്‍ നേടി. ”വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല,” ഒരു വീഡിയോ കോളിനിടെ ചിദംബരം കണ്ണീരോടെ പറഞ്ഞു. ”ഇന്ന് എന്റെ അച്ഛന്റെ നാലാം ചരമവാര്‍ഷികമാണ്. ഈ വിജയം ഒരു അനുഗ്രഹമായി തോന്നുന്നു.”