Oddly News

രാത്രിയും പകലും അസാധാരണമായ ഒരു ഹമ്മിംഗ് കേള്‍ക്കുന്നു ; സ്‌കോട്‌ല ന്റ് ദ്വീപില്‍ ആള്‍ക്കാര്‍ക്ക് ശല്യം

സ്‌കോട്ട്‌ലന്‍ഡിലെ ഒരു പ്രത്യേക പ്രദേശത്ത് താമസക്കാര്‍ രാത്രിയും പകലും അസാധാരണമായ ഒരു ഹമ്മിംഗ് കേള്‍ക്കുന്നു. ശബ്ദം ശല്യമായി മാറുകയാണെന്നും അവരെ ഉറങ്ങാനോ ജോലി ചെയ്യാനോ അനുവദിക്കുന്നില്ലെന്നും ശബ്ദം പ്രേതാനുഭവമായി പോലും ആള്‍ക്കാര്‍ കരുതുകയാണ്. രാവും പകലും കേള്‍ക്കുന്ന ഈ വിചിത്രശബ്ദം എവിടെ നിന്നുമാണ് വരുന്നതെന്ന് പോലും ആര്‍ക്കുമറിയില്ല.

ഹെബ്രൈഡിലെ സ്‌കോട്ടിഷ് ഐലിലെ ലൂയിസിലെ ചില നിവാസികള്‍ ശബ്ദം യഥാര്‍ത്ഥമായിരിക്കില്ല എന്ന് പോലും കരുതുന്നു. ഒരു ഫേസ്ബുക്ക് സപ്പോര്‍ട്ട് ഗ്രൂപ്പ് ഇക്കാര്യത്തില്‍ ചില പരിശോധനകള്‍ നടത്തുകയും ദ്വീപില്‍ ഒരിടത്ത് നിന്നുമല്ല ഈ ശബ്ദം വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അംഗങ്ങള്‍ ഇപ്പോള്‍ ഓഫ്‌ഷോര്‍ മേഖലകളിലേക്കാണ് നോക്കുന്നത്.

പരിസ്ഥിതി ആരോഗ്യ സംഘവും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ശബ്ദം പലര്‍ക്കും തലകറക്കവും തലവേദനയും ഉണ്ടാക്കുന്നുണ്ട്. ഹമ്മിംഗിന്റെ ഉറവിടം കണ്ടെത്താന്‍ വിവിധ ഗ്രൂപ്പുകളെയും ദ്വീപില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ ഹമ്മിംഗ് സ്വാഭാവിക ഉറവിടത്തില്‍ നിന്നുള്ളതല്ലെന്ന് കിര്‍ട്ട്ലി കരുതുന്നു. ഫേസ്ബുക്ക് ഗ്രൂപ്പിലെ മറ്റൊരു അംഗം ശബ്ദം യഥാര്‍ത്ഥമല്ലെന്നും കേള്‍ക്കുന്ന ആളുകളുടെ ചെവിയുടെ തകരാറായിരിക്കാം എന്നുവരെ സിദ്ധാന്തത്തില്‍ എത്തിച്ചേരുകയാണ്. പമേല വീവര്‍ ലാര്‍സണ്‍ ഒരു പോസ്റ്റില്‍ എഴുതി, ഇത് ഓട്ടോഅക്കോസ്റ്റിക് ഉദ്വമനം മൂലം കോക്ലിയയില്‍ ഉണ്ടാകുന്ന കുറഞ്ഞ തീവ്രതയുള്ള ശബ്ദങ്ങളായിരിക്കാമെന്ന് അവര്‍ വിലയിരുത്തി.

എന്നിരുന്നാലും, ലാര്‍സന്റെ അനുഭവത്തില്‍ നിന്ന് വ്യത്യസ്തമായി, ആളുകള്‍ക്ക് അവര്‍ പോകുന്നിടത്തെല്ലാം ഈ ശബ്ദം കേള്‍ക്കാനാകും. അതേസമയം നിവാസികള്‍ക്ക് ദ്വീപ് വിടുമ്പോള്‍ ശബ്ദം അനുഭവപ്പെടുന്നില്ല താനും. ആളുകള്‍ വിചിത്രമായ ശബ്ദങ്ങള്‍ കേള്‍ക്കുന്നത് ഇത് ആദ്യ സംഭവമല്ല. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ മുന്‍ അദ്ധ്യാപകനായ ഹമ്മിംഗ്-ഹെയറര്‍ ഗ്ലെന്‍ മാക്‌ഫെര്‍സണ്‍ സ്ഥാപിച്ച ഒരു വേള്‍ഡ് ഹമ്മിംഗ് മാപ്പും ഡാറ്റാബേസ് പ്രോജക്റ്റും ഉണ്ട്, അത് അത്തരം എല്ലാ ശബ്ദങ്ങളും രേഖപ്പെടുത്തുന്നു.