Featured Oddly News

ശവപ്പെട്ടിക്കുള്ളിൽ നിന്ന് ഒരു മൂളൽ…! ഞെട്ടി ബന്ധുക്കൾ, ജീവൻ തിരികെ ലഭിച്ച് വൃദ്ധ; പിന്നീട് സംഭവിച്ചത് !

വടക്കൻ ചൈനയിൽ മരിച്ചെന്നു കരുതി ശീതീകരിച്ച ശവപ്പെട്ടിയിൽ അടക്കം ചെയ്ത എഴുപതുകാരിയായ വൃദ്ധയ്ക്ക് ഒരു ദിവസത്തിന് ശേഷം ജീവന്റെ ലക്ഷണങ്ങൾ തിരികെ ലഭിച്ചു. എന്നാല്‍, മണിക്കൂറുകൾക്ക് ശേഷം അവർ യഥാർത്ഥത്തിൽ മരണപ്പെടുകയും ചെയ്തതായി റിപ്പോർട്ട്. ചൈനയിലെ ഹെബെയ് പ്രവിശ്യക്കാരിയായ ഈ വൃദ്ധ വർഷങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയായിരുന്നു. പത്തുവർഷത്തിലധികമായി തലച്ചോറിലെ രക്തധമനികളിൽ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥയിലായിരുന്ന ഇവർക്ക് പിന്നീട് കാൻസറും സ്ഥിരീകരിച്ചിരുന്നു. കാൻസർ രോഗം ഇനി ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഇവരെ Read More…

Oddly News

രാത്രിയും പകലും അസാധാരണമായ ഒരു ഹമ്മിംഗ് കേള്‍ക്കുന്നു ; സ്‌കോട്‌ല ന്റ് ദ്വീപില്‍ ആള്‍ക്കാര്‍ക്ക് ശല്യം

സ്‌കോട്ട്‌ലന്‍ഡിലെ ഒരു പ്രത്യേക പ്രദേശത്ത് താമസക്കാര്‍ രാത്രിയും പകലും അസാധാരണമായ ഒരു ഹമ്മിംഗ് കേള്‍ക്കുന്നു. ശബ്ദം ശല്യമായി മാറുകയാണെന്നും അവരെ ഉറങ്ങാനോ ജോലി ചെയ്യാനോ അനുവദിക്കുന്നില്ലെന്നും ശബ്ദം പ്രേതാനുഭവമായി പോലും ആള്‍ക്കാര്‍ കരുതുകയാണ്. രാവും പകലും കേള്‍ക്കുന്ന ഈ വിചിത്രശബ്ദം എവിടെ നിന്നുമാണ് വരുന്നതെന്ന് പോലും ആര്‍ക്കുമറിയില്ല. ഹെബ്രൈഡിലെ സ്‌കോട്ടിഷ് ഐലിലെ ലൂയിസിലെ ചില നിവാസികള്‍ ശബ്ദം യഥാര്‍ത്ഥമായിരിക്കില്ല എന്ന് പോലും കരുതുന്നു. ഒരു ഫേസ്ബുക്ക് സപ്പോര്‍ട്ട് ഗ്രൂപ്പ് ഇക്കാര്യത്തില്‍ ചില പരിശോധനകള്‍ നടത്തുകയും ദ്വീപില്‍ ഒരിടത്ത് Read More…