മഞ്ഞള്‍ സൗന്ദര്യഗുണങ്ങള്‍ക്കൊപ്പം ഔഷധ ഗുണങ്ങളും പ്രദാനം ചെയ്യുന്നു .
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന സജീവ സംയുക്തമാണ് കുര്‍ക്കുമിന്‍. മുഖക്കുരു, കറുത്ത പാടുകള്‍, ഹൈപ്പര്‍പിഗ്മെന്റേഷന്‍ എന്നിവയെ ഇത് ചെറുക്കുന്നു. ഇതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തെ തിളക്കം വര്‍ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഗണിക്കുകയും ചെയ്യും.
മഞ്ഞള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് തിളക്കമുള്ള ചര്‍മ്മം നേടാന്‍ സഹായിക്കും .
അടുക്കളയിലെ നിത്യേനയുള്ള ചില സാധനങ്ങളില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തില്‍ അത്ഭുതകരമായ ഗുണങ്ങള്‍ സൃഷ്ടിക്കുന്നു . തിളങ്ങുന്ന ചര്‍മ്മം നേടാന്‍ മഞ്ഞളുമായി കലര്‍ത്താന്‍ കഴിയുന്ന അഞ്ച് ഫലപ്രദമായ ചേരുവകള്‍ ഏതെല്ലാമെന്ന് നോക്കാം .
മഞ്ഞളും പാലും
മഞ്ഞളും പാലും ഒരു മികച്ച ചര്‍മ്മസംരക്ഷണ ഉപാധിയാണ്. ഇത് തയ്യാറാക്കാന്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 2 ടീസ്പൂണ്‍ പാലുമായി കലര്‍ത്തുക. പായ്ക്ക് 25 മിനിറ്റെങ്കിലും മുഖത്ത് ഇടുക. ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് പതിവായി ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറയ്ക്കാനും കറുത്ത പാടുകള്‍ മങ്ങാനും സഹായിക്കും.
മഞ്ഞളും തേനും
മഞ്ഞള്‍- തേന്‍ പേസ്റ്റ് മുഖം തിളങ്ങുന്നതിനും മുഖത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമാകുന്നു. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 2 ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി 15-20 മിനിറ്റ് മുഖത്ത് ഇടുക . അതിനുശേഷം, ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഈ മിശ്രിതം മുഖക്കുരു ചികിത്സിക്കുന്നതിനും നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതും മൃദുലവുമാക്കുന്നതിനും സഹായിക്കുന്നു.
മഞ്ഞള്‍, നാരങ്ങ നീര്
മഞ്ഞളും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തിന്റെ നാശത്തെയും പ്രായാധിക്യത്തെയും ചെറുക്കാന്‍ സഹായിക്കുന്നു. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 2 ടേബിള്‍സ്പൂണ്‍ നാരങ്ങാനീരുമായി യോജിപ്പിച്ച് സമമായി പുരട്ടുക. 15-20 മിനിറ്റ് മുഖത്തിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മഞ്ഞളിന്റെ ആന്റിഓക്സിഡന്റുകള്‍ നാരങ്ങയുടെ സിട്രിക് ആസിഡുമായി കലര്‍ത്തുന്നത് ചര്‍മ്മത്തിന് അനുയോജ്യമാണ് .
മഞ്ഞളും തൈരും
മഞ്ഞളിന്റെ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും തൈരിന്റെ ലാക്റ്റിക് ആസിഡും മോയ്‌സ്ചറൈസിംഗ് ഗുണങ്ങളും ഉള്ളതിനാല്‍ മഞ്ഞളും തൈരും സ്വാഭാവിക ഫേസ് വാഷ് ഗുണങ്ങള്‍ പ്രദാനം ചെയ്യും . 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 2 ടീസ്പൂണ്‍ തൈരില്‍ കലര്‍ത്തുക, ഇത് ചര്‍മ്മത്തെ തിളങ്ങാനും ഈര്‍പ്പമുള്ളതാക്കാനും സഹായിക്കും.
മഞ്ഞളും തക്കാളിയും
മഞ്ഞള്‍, തക്കാളി പള്‍പ്പ് എന്നിവ സെന്‍സിറ്റീവ് ചര്‍മ്മത്തിനു അനുയോജ്യമായ ഒന്നാണ് . മുഖത്തെ വീക്കവും ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളും ശമിപ്പിക്കാന്‍ ഇത് ഉപകരിക്കും. 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി 2 ടീസ്പൂണ്‍ തക്കാളി പള്‍പ്പുമായി യോജിപ്പിക്കുക. പായ്ക്ക് മുഖത്തിട്ട് ഉണങ്ങാന്‍ അനുവദിക്കുക. അതിനുശേഷം, തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.