കുട്ടികളെ സംബന്ധിച്ച് അവരുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം. കാരണം കുട്ടികള്‍ വ്യക്തിപരവും സാമൂഹികപരവുമായ ഏറ്റവും നല്ല പാഠങ്ങള്‍ പഠിക്കുന്നത് തങ്ങളുടെ ഈ പ്രായത്തിലാണ് . അച്ചടക്കം അനുസരണശീലം എന്നിവ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ അധ്യാപകര്‍ പ്രാപ്തരാക്കുന്നു . എന്നാല്‍ ഇത്തരത്തില്‍ മനോഹരമായി പോകുന്ന ക്ലാസ്സ്മുറി പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ സംഘര്‍ഷാഭരിതമായ നിമിഷത്തിലേക്ക് മാറിപോയാല്‍ എന്താണ് സംഭവിക്കുക? അത്തരം ഒരു സംഭവമാണ് ഇവിടെ വൈറലാകുന്നത്. വളരെ അച്ചടക്കത്തോടെ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ഒരു ക്ലാസ്സ് പെട്ടന്ന് സംഭവബഹുലമായ നിമിഷത്തിലൂടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട വീഡിയോയാണിത്.
ഒരു ചെറിയ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. , അധ്യാപകര്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു തീര്‍ത്തും അപ്രതീക്ഷിതമായി ആ സംഭവം ഉണ്ടായത്. രണ്ട് അധ്യാപകര്‍ക്കിടയില്‍ ലീവുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടാകുന്നതും ഒടുവില്‍ അതു വലിയ സംഘര്‍ഷത്തിലേക്ക് നയിക്കപെടുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ക്കിടയില്‍ വീഡിയോ വലിയ ചര്‍ച്ചയായിമാറി. അധ്യാപകരുടെ തര്‍ക്കം ശാരീരിക ഏറ്റുമുട്ടലുകളിലേക്ക് നീങ്ങിയപ്പോള്‍ കാണികള്‍ ഒന്നടങ്കം അതിശയിച്ചു.
വൈറലാകുന്ന വീഡിയോയില്‍ , ഒരു വനിതാ ടീച്ചര്‍ കസേരയില്‍ ഇരിക്കുന്ന തന്റെ പുരുഷ സഹപ്രവര്‍ത്തകന്റെ കോളറില്‍ പിടിച്ചിരിക്കുന്നതായിട്ടാണ് കാണുന്നത്. തുടര്‍ന്ന് അധ്യാപികയായ സ്ത്രീ അധ്യാപകന്റെ ഷര്‍ട്ട് കീറുന്നു. ഇതുകണ്ട് മറ്റ് നിരവധി ജീവനക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും സ്ത്രീയുടെ രോഷം കൂടുകയും ഒട്ടും പിന്മാറാതെ അധ്യാപകനെ ആക്രമിക്കുന്നത് തുടരുകയും ചെയ്യുന്നു. ഒടുവില്‍ സ്ത്രീ അധ്യാപകന്റെ പിടി വിടുകയാണ്, എന്നാല്‍ ഇരുവരും തമ്മിലുള്ള വഴക്ക് പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് വീഡിയോ കാണുബോള്‍ ആളുകള്‍ക്കു വ്യക്തമാണ്.
@Ghar Ke Kalesh എന്ന അക്കൗണ്ട് പങ്കുവെച്ച വീഡിയോ വൈറലായത്തിന് പിന്നാലെ നിരവധി ആളുകളാണ് രോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ചിലര്‍ അധ്യാപകര്‍ എങ്ങനെ കുട്ടികള്‍ക്ക് മാതൃകയുള്ളവരായിരിക്കണം എന്ന് ഉപദേശിച്ചു. ‘അധ്യാപകര്‍ കുട്ടികള്‍ക്ക് മാതൃകയാണ്. അവര്‍ തമ്മിലുള്ള വഴക്കുകള്‍ കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയും അവരെ സമാനമായ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.’ ഒരാള്‍ ‘ബാലിശമായ പെരുമാറ്റം’ എന്ന് പരാമര്‍ശിച്ചു.
മറ്റൊരാള്‍ കുറിച്ചത് , ‘വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഇത്തരം അക്രമങ്ങള്‍ നടത്തുന്നത് എത്രത്തോളം ന്യായമാണ്, പ്രത്യേകിച്ച് ഇത്തരം പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്!’ എന്നാണ്. വഴക്കുകള്‍ വളരെ ഗൗരവമുള്ളതാണെങ്കിലും, അധ്യാപകരുടെ വഴക്കിന്റെ വീഡിയോ ഓണ്‍ലൈനില്‍ ഒരു ചൂടുള്ള വിഷയമായി മാറിയിരിക്കുകയാണ്. അതേസമയം, സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചകളും മറുവശത്തു തുടരുകയാണ്.