Health

നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്തണോ? ഈ ഭക്ഷണങ്ങള്‍ അല്‍പം സമയമെടുത്ത് കഴിക്കുക

നിങ്ങള്‍ക്ക് നിങ്ങളുടെ ചെറുപ്പം നിലനിര്‍ത്തണോ? സസ്യാഹാരം ആളുകളുടെ ജൈവിക പ്രായം കുറയ്ക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.
21 ജോഡി ആളുകളില്‍, ഓരോ ജോഡിയിലും ഒരാള്‍ വീതം 8 ആഴ്ച സസ്യാഹാരം മാത്രം കഴിച്ചഷേം അവരുടെ ഡിഎന്‍എയില്‍ വാര്‍ദ്ധ്യക്യത്തിന്റെ അടയാളമായ മെഥൈലേഷന്റെ അളവ് കുറഞ്ഞതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

പ്രഭാതഭക്ഷണം സാവധാനം കഴിക്കുക

പ്രഭാത ഭക്ഷണം അല്‍പം സമയമെടുത്ത് കഴിക്കാന്‍ ശ്രമിച്ചുനോക്കു, ഇത് നിങ്ങളുടെ ശരീരത്തിലെത്തുന്ന ആഹാരം നന്നായി ദഹിപ്പിക്കാന്‍ സഹായിക്കുമെന്ന് ഡയറ്റീഷ്യന്‍ ലോറ ക്ലാര്‍ക്ക് പറയുന്നു.സമയമെടുത്ത് ആഹാരം ഇരുന്ന് കഴിക്കുന്നതിലൂടെ നിങ്ങളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും. സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ,ശരീര കോശങ്ങള്‍ ആരോഗ്യകരമായ പോഷകങ്ങളും ഫൈറ്റോകെമിക്കലുകളും (ആന്റി ഓക്‌സിഡന്റുകള്‍ പോലെ) ആഗിരണം ചെയ്യുന്നത് കുറയുന്നു. പഠനങ്ങള്‍ പറയുന്നു.

‘‘നമ്മള്‍ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്താണ് കഴിക്കുന്നത് എന്നതിലുപരി അത് എങ്ങനെ കഴിക്കുന്നു എന്നതിലാണ് പ്രാധാന്യം” ക്ലാര്‍ക്ക് പറയുന്നു.

ഉച്ച ഭക്ഷണം- മഴവില്ലുപോലെയുള്ള പച്ചക്കറികള്‍

നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നത് പോലെ തന്നെ എന്ത് നിറത്തിലുള്ള ആഹാരമാണ് കഴിക്കുന്നതെന്നും പ്രധാനമാണ്. സസ്യങ്ങളില്‍ നാം കാണുന്ന ഫൈറ്റോകെമിക്കലുകള്‍ക്ക് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.’ ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന രാസവസ്തുക്കള്‍ കോശങ്ങള്‍ക്ക് ഉണ്ടാക്കുന്ന നാശമാണ് ഓക്സിഡേറ്റീവ് സ്ട്രെസ്, ഇത് വാര്‍ദ്ധക്യത്തെ ബാധിക്കുന്നതായി അറിയപ്പെടുന്നു.

ഫൈറ്റോകെമിക്കലുകള്‍ കണ്ടെത്താന്‍ എളുപ്പമാണ്. പഴത്തിന്റെയോ പച്ചക്കറിയുടെയോ നിറം അധികമായി കണ്ടാല്‍, അതില്‍ കൂടുതല്‍ ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാം. (രാസവസ്തുക്കള്‍ ഉപയോഗിച്ച് നിറം വര്‍ദ്ധിപ്പിച്ച പച്ചക്കറികളും പഴങ്ങളും ഒഴിവാക്കണമെന്ന് പ്രത്യേകം പറയണ്ടല്ലോ))​ അത് മാത്രമല്ല ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ആഹാരം ലഭിക്കുന്നത് നിങ്ങളുടെ കുടലിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കുടലിന്റെ ആരോഗ്യത്തെ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു – മോശം കുടലിന്റെ ആരോഗ്യം രോഗങ്ങളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു .നമ്മുടെ കുടലില്‍ ഉള്ള് ബാക്ടീരിയകള്‍ക്ക് നാരുകള്‍ പ്രധാനമാണ്. ധാന്യങ്ങളില്‍ മാത്രമല്ല ബീന്‍സ്, പയര്‍, സസ്യാധിഷ്ഠിത ഭക്ഷണങ്ങള്‍ എന്നിവയിലും വ്യത്യസ്ത നിറങ്ങളിലുള്ള നാരുകള്‍ അടങ്ങിയിരിക്കുന്നു.

ധാരാളം പഞ്ചസാരയും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും തുടര്‍ച്ചയായി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കും, ഇത് പല രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, നിങ്ങളുടെ ആരോഗ്യവും ആയുസ്സും കുറയുന്നതിന ഇത് കാരണമാകുന്നു .

റോയല്‍ കോളേജ് ഓഫ് ജിപിയുടെ ലൈഫ്‌സ്‌റ്റൈല്‍ ലീഡായ ഡോ. ഹുസൈന്‍ അല്‍ സുബൈദി പറയുന്നത് ദീര്‍ഘായുസ്സിനുള്ള ഏറ്റവും തെളിയിക്കപ്പെട്ട കാര്യം കലോറി നിയന്ത്രണമാണ്. ‘ ജേണല്‍ നേച്ചര്‍ ഏജിംഗ് പോലെയുള്ള സ്ഥലങ്ങളില്‍ പ്രസിദ്ധീകരിച്ച ഒന്നിലധികം പഠനങ്ങള്‍ ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നു.