The Origin Story

ഇസ്രായേല്‍ സൈന്യത്തിന്റെ ‘യൂണിറ്റ് 8200’; ഹിസ്ബുള്ള പേജര്‍ ആക്രമണങ്ങളുടെ ഉറവിടം

ചൊവ്വാഴ്ച (സെപ്തംബര്‍ 17) 1000ലധികം ഹിസ്ബുള്ള തീവ്രവാദികള്‍ക്ക് അവരുടെ പേജര്‍ സെറ്റുകള്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടിപ്പോയി. സെപ്തംബര്‍ 18-ന് അടുത്ത ദിവസം നിരവധി വാക്കി-ടോക്കികളും പൊട്ടിത്തെറിച്ച് അനേകര്‍ക്ക് പരിക്കേറ്റു. 32 പേരായിരുന്നു ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആധുനിക യുദ്ധയുഗത്തില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ ഏറ്റവും വലുതും ഒരുപക്ഷേ ഏറ്റവും ഞെട്ടിക്കുന്നതുമായ രൂപങ്ങളില്‍ ഒന്നായിട്ട് വേണം ഇതിനെ വിലയിരുത്താന്‍.

സംഭവം ഹീനകൃത്യമായിരുന്നെങ്കിലും മൈലുകള്‍ അകലെയിരുന്നുകൊണ്ട് ഇസ്രായേലിന് എങ്ങിനെ ഇത്രയുമൊരു മാരകമായ ആക്രമണം നടത്താന്‍ കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമായി മാറിയിട്ടുണ്ട്. ഇസ്രായേല്‍ ഇക്കാര്യത്തില്‍ ഒരു അഭിപ്രായ പ്രകടനങ്ങളും നടത്തിയിട്ടില്ലെങ്കിലും ഇസ്രായേല്‍ ഡിഫന്‍സിന്റെ രഹസ്യ സൈബര്‍ യുദ്ധ യൂണിറ്റായ ‘യൂണിറ്റ് 8200’ ലേക്കാണ് ശ്രദ്ധ മുഴുവന്‍ ചെന്നിരിക്കുന്നത്.

ഇസ്രായേല്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനത്തിന്റെ വികസന ഘട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതാണ് ഒരു വര്‍ഷത്തിലേറെയാണ് പ്രവര്‍ത്തിക്കുന്ന ‘യൂണിറ്റ് 8200’. നിര്‍മ്മാണ പ്രക്രിയയില്‍ സ്‌ഫോടകവസ്തുക്കള്‍ എങ്ങനെ തിരുകണം എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്തം യൂണിറ്റിനാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിഗ്‌നലുകള്‍ ഉപയോഗിച്ച് രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സിന് (ഐഡിഎഫ്) ഒരു പ്രത്യേക മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉണ്ട്.

1948-ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിതമായ ഉടന്‍ സ്ഥാപിതമായ ഐഡിഎഫിന്റെ ഏറ്റവും പഴയ ഡയറക്ടറേറ്റുകളില്‍ ഒന്നാണിത്. 8200 യൂണിറ്റ്, 9900 യൂണിറ്റ്, 504 യൂണിറ്റ് എന്നിങ്ങനെയാണ് ഈ പ്രത്യേക ഡയറക്ടറേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഐഡിഎഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ പ്രധാന വിവരശേഖരണ യൂണിറ്റായ ‘8200 യൂണിറ്റാ’ണ് ഏറ്റവും വലുത്.

8200 യൂണിറ്റിലെ സൈനികര്‍ വിവരശേഖരണ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും, വിശകലനം ചെയ്യുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ശേഖരിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി പങ്കിടുന്നതിനും ചുമതലയുള്ളവരാണ്. ”യൂണിറ്റ് എല്ലാ സോണുകളിലും പ്രവര്‍ത്തിക്കുന്നു, യുദ്ധസമയത്ത്, വിവരങ്ങളുടെ വേഗത്തിലുള്ള ഒഴുക്ക് സാധ്യമാക്കുകയും ചെയ്യുന്നു.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണയായി അതീവ രഹസ്യവും സിഗ്‌നല്‍ ഇന്റലിജന്‍സ് മുതല്‍ ഡാറ്റാ മൈനിംഗ്, സാങ്കേതിക ആക്രമണങ്ങളും സ്ട്രൈക്കുകളും വരെ നീളുന്നു. 2005-10 ലെ ഇറാനിയന്‍ ആണവ സെന്‍ട്രിഫ്യൂജുകളെ പ്രവര്‍ത്തനരഹിതമാക്കിയ സ്റ്റക്സ്നെറ്റ് വൈറസ് ആക്രമണം, പിന്നീട് ലെബനനിലെ സ്റ്റേറ്റ് ടെലികോം കമ്പനിയായ ഒഗെറോയ്ക്കെതിരായ 2017 ലെ സൈബര്‍ ആക്രമണം, ഒരു സിവിലിയനു നേരെയുള്ള ഐസിസ് ആക്രമണം തടയല്‍ എന്നിവ ഐഡിഎഫിന്റെ യൂണിറ്റ് 8200 നടത്തിയ മുന്‍കാല പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

‘യൂണിറ്റ് 8200’ ലെ ഉദ്യോഗസ്ഥര്‍ കൂടുതലും കൗമാരത്തിന്റെ അവസാനത്തിലും 20-കളുടെ തുടക്കത്തിലും ഉള്ള യുവാക്കളാണ്, ഉയര്‍ന്ന മത്സരമുള്ള സ്‌കൂള്‍ പ്രോഗ്രാമുകളില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ട അവരില്‍ പലരും സൈബര്‍ സുരക്ഷയിലും ഹൈടെക് മേഖലയിലും ജോലി ചെയ്യുന്നവരാണ്. ഇതൊക്കെയാണെങ്കിലും ഒക്ടോബര്‍ 7-ന് ഇസ്രയേലിനെതിരായ നടന്ന ആക്രമണം യൂണിറ്റിന്റെ വന്‍ പരാജയമായിരുന്നു. തുടര്‍ന്ന് യൂണിറ്റ് മേധാവി രാജി വെയ്ക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *