Lifestyle

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഇതാകാം

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ് അധികവും. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടാകും. അവ ഒന്നു പരിശോധിക്കാം.

ശരിയായ മാര്‍ഗനിര്‍ദേശ ഇല്ലാതെ സ്വയം പട്ടിണി കിടക്കുകയോ അമിതമായി വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ല. സ്ഥിരതയില്ലാത്ത പ്രകടനവും ഗുണം നല്‍കില്ല. ഇങ്ങനെ ഒന്നും ചെയ്യാതെ നിങ്ങളുടെ വണ്ണം എന്തുകൊണ്ട് കുറയുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടും കാര്യമില്ല.

അമിതമായി ഭക്ഷണനിയന്ത്രണം

ചിലര്‍ വണ്ണം കുറയ്ക്കാനുള്ള ആവേശത്തില്‍ തുടക്കത്തില്‍ തന്നെ അമിതമായി ആഹാരം നിയന്ത്രിച്ചു നിര്‍ത്തും. എന്നാല്‍ ഒരു ഘട്ടത്തില്‍ നിയന്ത്രണം തെറ്റുകയും, അമിതമായ ആഹാര നിയന്ത്രണം പൂര്‍ണമായി പാളുകയും നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും ചെയ്യും.

നിയന്ത്രണം നഷ്ടപ്പെടുന്ന ചീറ്റ് ഡേകള്‍

ഡയറ്റിലായിരിക്കുന്നവരുടെ ഏറ്റവും വലിയ സന്തോഷം ചീറ്റ് ഡേകളാണ്. അന്നേ ദിവസം അവര്‍ക്ക് ഇഷ്ടമുള്ള ആഹാരം അളവ് കുറച്ച് കഴിക്കാന്‍ കഴിയും. എന്നാല്‍ ചിലരുടെ ചീറ്റ് ഡേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നീണ്ടുപോകാം. ഇതുകൊണ്ട് നിങ്ങള്‍ക്ക് ഡയറ്റിന്റെ പ്രയോജനം ലഭിക്കില്ല എന്നതാണ് വാസ്തവം.

അമിതമായി പട്ടിണി കിടക്കുന്നു

ചിലര്‍ ചീറ്റ്‌ഡേ തെറ്റിക്കുമ്പോള്‍ കുറ്റബോധം വരികയും അത് പരിഹരിക്കാനായി അമിതമായി പട്ടിണി കിടക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പട്ടിണി നിങ്ങളുടെ ജീവിതത്തിലെ ഊര്‍ജം നഷ്ടപ്പെടുത്തുകയും ശരീരത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും.

ഇഷ്ടപ്പെട്ട ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിച്ചതിന് ശേഷം അമിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയിേലയ്ക്ക് പോകുന്നവരുണ്ട്. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കല്‍ പൂര്‍ണമായും അവതാളത്തിലാക്കും.

കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാതെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് വേണ്ട ഫലം ലഭിക്കാതെ വരും. എന്നുമാത്രമല്ല ഇത് നിങ്ങളുടെ ആരോഗ്യത്തെയും പൂര്‍ണമായും തളര്‍ത്തും. ഒരു ട്രൈയിനറുടെ കൃത്യമായ മാര്‍ഗനിര്‍ദേശത്തോടെ മാത്രം ശരീരഭാരം കുറയ്ക്കുക.