Featured Health

ദിവസേന ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നത് നല്ലതാണോ! ആരോഗ്യം അപകടത്തിൽ

ലിപ്‌സ്റ്റിക്ക് ഉപയോഗിക്കാൻ ഇപ്പോള്‍ എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാണ്. മറ്റ് മേക്കപ്പുകള്‍ ഒന്നും ഇല്ലെങ്കിലും ഒരു ലിപ്സ്റ്റിക്ക് ഇട്ടാൽ മതി ആത്മവിശ്വാസമൊക്കെ എവിടുന്നോ വരും എന്ന അവസ്ഥയാണ്. അതുകൊണ്ടുതന്നെ ലിപ്‌സ്റ്റിക്ക് ഇന്ന് ഓരോരുത്തരുടേയും സൗന്ദര്യ സങ്കൽപ്പത്തിന്റെ അത്യാവശ്യ ഘടകമായി മാറിയിരിക്കുന്നു.

സന്തോഷം, ആത്മവിശ്വാസം, സൗന്ദര്യം എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് ഈ ലിപ്‌സ്റ്റിക്ക് നമുക്ക് തരുന്നത്. എന്നാൽ, ഇതിന്റെ ഉപയോഗത്തിന് ചില ദോഷങ്ങളും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനാൽ ലിപ്‌സ്റ്റിക്ക് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാമെന്ന് മനസ്സിലാക്കുക പ്രധാനമാണ്.

മിക്ക പെൺകുട്ടികളും ലിപ്സ്റ്റിക് ഇടുമെങ്കിലും ശരിയായ രീതിയിൽ ഇടാറില്ല. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് എൻവയൺമെന്റ് ഹെല്‍ത്ത്‌ ആന്‍ഡ്‌ പെഴ്സ്പെക്ടീവ്സ് നടത്തിയ പഠനത്തിൽ പറയുന്നത്.

അതായത് ലിപ്‌സ്റ്റിക്കില്‍ ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകൾ അടങ്ങിയിരിക്കുന്നു, ലിപ്സ്റ്റിക്കിൽ ചേർക്കുന്ന മെർക്കുറി ആരോഗ്യത്തിന് നല്ലതല്ല. കെമിക്കലുകൾ നേരിട്ട് വയറ്റിലെത്തും. ഇത് പ്രത്യുത്പാദനത്തെ ബാധിച്ചേക്കാം. കാൻസർ സാധ്യത, വൃക്ക രോഗം, അലർജി തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകാം.

ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നതിന്റെ മറ്റ് ദോഷങ്ങൾ

ഡ്രൈ ലിപ്സ്: ചുണ്ടുകൾക്ക് നിറം നല്‌കുമ്പോഴും ഈർപ്പം കുറച്ച്, ചുണ്ടുകളിൽ വരൾച്ച ഉണ്ടാക്കാം. ഇത് ചുണ്ടിലെ തൊലി പറഞ്ഞു പോരുന്നതിനും മുറിവിനും കാരണമാകുന്നു.

പിഗ്മെന്റേഷൻ മാറ്റം: ചില ലിപ്സ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചുണ്ടുകളുടെ തനതായ നിറം മാറ്റാനും ഇരുണ്ട് പോകുന്നതിനും കാരണമാകുന്നു.

അലർജികൾ : ചില ലിപ്സ്റ്റിക്കുകളിൽ പാരാബെൻസ്, കൃത്രിമ നിറങ്ങൾ, സുഗന്ധത്തിനും മറ്റും ഉപയോഗിക്കുന്ന രസ വസ്തുക്കൾ ചിലപ്പോൾ അലർജി സൃഷ്ടിച്ചേക്കാം.

ലിപ്‌സ്റ്റിക്ക് എങ്ങിനെയാണ് സേഫ് ആയി ഉപയോഗിക്കുക? ലിപ്‌സ്റ്റിക്ക് ഉപയോഗിക്കുന്നതിനു മുൻപ്, ലിപ് ബാം ഉപയോഗിച്ച് ചുണ്ടുകളെ ഹൈഡ്രേറ്റ് ചെയ്യുന്നത് നല്ലതാണ്. സൺലൈറ്റിൽ നിന്നും സംരക്ഷണം നൽകുന്ന SPF അടങ്ങിയ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുക.ഓർഗാനിക് ലിപ്സ്റ്റിക്കുകൾ തിരഞ്ഞെടുക്കുക.

ഇതിൽ ഷിയ ബട്ടർ, ബീസ് വാക്സ് കൂടാതെ വൈറ്റമിൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ ചുടുകളിൽ ഈർപ്പം നിലനിർത്തുകയും വരൾച്ച തടയുകയും ചെയ്യുന്നു.ഇടയ്ക്കിടെ അപ്ലൈ ചെയ്യുന്നത് ഒഴിവാക്കുക. തുടരെയുള്ള ഉപയോഗം ചുണ്ടുകളിൽ ഇവ അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇവ ചുണ്ടുകളുടെ സ്വാഭാവിക നിറം മങ്ങുന്നതിനും കാരണമാകുന്നു. കൂടുതൽ നേരം നിലനിൽക്കുന്നവ ഉപയോഗിച്ചാൽ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് കുറയ്ക്കാം. ലിപ് സ്ക്രബ്ബ് ഉപയോഗിക്കുക വഴി ഡെഡ് സ്‌കിനുകൾ പൂർണമായും നീക്കം ചെയ്യാം . ഇത് ചുണ്ടുകളുടെ വരൾച്ച തടയും.