Celebrity

‘ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല ..’ – നവ്യ നായര്‍

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. ഇതിനു പുറമെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9, കിടിലം തുടങ്ങിയ പരിപാടികളില്‍ വിധികര്‍ത്താവായും നവ്യ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് താരം. എന്നാല്‍ നവ്യ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം പകര്‍ത്തിയിരിയ്ക്കുന്നത് ഒരു ഫോട്ടോഗ്രാഫര്‍ അല്ല പകരം മറ്റൊരു പ്രശസ്ത നര്‍ത്തകിയാണ്. മറ്റാരുമല്ല മേതില്‍ ദേവിക എന്ന അതുല്യ കലാകാരിയാണ് നവ്യയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്. ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചു കൊണ്ടാണ് താരം ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുന്നത്.

” മേതില്‍ ദേവിക എന്ന നര്‍ത്തകി പകര്‍ത്തിയ ചിത്രങ്ങള്‍ ..സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരടെ ചിത്രങ്ങള്‍ എടുക്കാറില്ല .. അതുകൊണ്ടാണോ എന്റെ ചിത്രങ്ങള്‍ എടുത്തത്, ഞാനും ഒരു മലയാളി, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ഒരു സുഖം.

പുരുഷന്മാര്‍ എന്റെ ചിത്രങ്ങള്‍ പലപ്പോഴായി ഇങ്ങനെ candid എന്ന് വിളിക്കാവുന്നവ പകര്‍ത്തിയിട്ടുണ്ട് ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങള്‍ എടുക്കുന്നത്….നിങ്ങള്‍ അതീവ സുന്ദരീതരുണീമണി തന്നെ, നിറവും അംഗലാവണ്യവുമല്ല കണ്ണുകള്‍ തുറിച്ചു എന്നെ നോക്കണ്ട, ഭാഷയിലും, പെരുമാറ്റത്തിലും, തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം, നിങ്ങളെ എന്റെ ആരാധനയ്ക്ക് പാത്രമാക്കിയിരിക്കുന്നു എന്നറിയിക്കട്ടെ, പരസ്യമായിത്തന്നെ. ” – നവ്യ കുറിച്ചു.