Travel

വെള്ളച്ചാട്ടം, മലനിരകളും കോടമഞ്ഞും പച്ചപ്പും ; കേരളത്തില്‍ നിന്നും അധികം ദൂരെയല്ലാത്ത ഗുണ്ടാരു അണക്കെട്ട് കാഴ്ച വിസ്മയങ്ങളുടെ കലവറ

അലസവേളകള്‍ യാത്രകള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പ്രകൃതിയും സൗന്ദര്യവും സംഗമിക്കുന്ന ഇടങ്ങള്‍ തേടിപ്പോകുന്നതാണ് സാധാരണ പ്രവണത. കോടമഞ്ഞും, ചാറ്റല്‍മഴയും, തണുപ്പും മലനിരകളും പച്ചപ്പും, അരുവിയും വെള്ളച്ചാട്ടവുമൊക്കെയായി കാടിന്റെയും നാടിന്റെയും ഉള്ളറകള്‍ തേടി മനുഷ്യന്റെ യാത്രകള്‍ അനന്തമായി നീണ്ടുകൊണ്ടേയിരിക്കും.

ഇങ്ങിനെ പ്രകൃതിയുടെ അനുപമ കാഴ്ചകള്‍ തേടി പോകുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന കേരളത്തിന്റെ സമീപ പ്രദേശങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ ചെങ്കോട്ടയില്‍ പശ്ചിമഘട്ട മലനിരകളുടെ നടുവിലുള്ള ഗുണ്ടാരു അണക്കെട്ട്. മലകളും പുകമഞ്ഞും വെള്ളച്ചാട്ടവും തണുപ്പും പച്ചപ്പുമെല്ലാം ഇവിടെ കിട്ടും. തിരുനെല്‍വേലി തെങ്കാശി ജില്ലയിലെ ഒരു വിനോദസഞ്ചാര ആകര്‍ഷണമായി മാറിയിരിക്കുന്ന ഈ പ്രകൃതി വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്നു.

തികച്ചും ശാന്തതയും ആകര്‍ഷകമായ കാഴ്ചകളും പ്രദാനം ചെയ്യുന്ന ഗുണ്ടാരു ഡാമിലേക്ക് എത്താന്‍ ചെങ്കോട്ടയില്‍ നിന്നും വെറും അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. 1983-ല്‍ സ്ഥാപിതമായ ഈ അണക്കെട്ട് പ്രകൃതിയുടെ സൗന്ദര്യത്തിന്റെയും മനുഷ്യന്റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും സമ്മേളനമായി നിലകൊള്ളുന്നു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി തെങ്കാശി ജില്ലയിലാണ് പ്രദേശം അടയാളപ്പെടുന്നത്.

അയല്‍ ഗ്രാമങ്ങളിലെ ജലസേചനം ഉള്‍പ്പെടെ ഒന്നിലധികം ആവശ്യങ്ങള്‍ നിറവേറ്റുന്ന ഡാമിന് 389 മീറ്റര്‍ നീളവും 36.10 മീറ്റര്‍ ഉയരവുമുണ്ട്. 25 ദശലക്ഷം ഘനയടി വെള്ളം ഉള്‍ക്കൊള്ളുന്നു. വെളുത്ത് മഞ്ഞുമൂടിയ മലനിരകളും ജലാശയവും ചുറ്റുമുള്ള പച്ചപ്പുമെല്ലാം കൂടിച്ചേര്‍ന്ന് അസാധാരണ വര്‍ണ്ണ വിസ്മയം നല്ലൊരു കാഴ്ചാനുഭവം സമ്മാനിക്കും. നീലാകാശവും വെള്ളച്ചാട്ടവും അരുവിയുമെല്ലാം ഗുണ്ടാരുവിന്റെ സൗന്ദര്യം കൂട്ടുന്നു. മഴവെള്ളം നിറഞ്ഞൊഴുകുന്ന മണ്‍സൂണ്‍ കാലത്താണ് അണക്കെട്ടള വിസ്മയക്കാഴ്ചകള്‍ പുറത്തെടുക്കുക.

തമിഴ്നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന റോഡിലാണ് ഗുണ്ടാരു അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയിലെ പ്രകൃതി സൗന്ദര്യത്തിലാണ് ഗുണ്ടാരു അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇത് പ്രകൃതിദത്തമായ ഒരു ജലസംഭരണിയാണ്. തെങ്കാശി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കുണ്ടാരു അണക്കെട്ട് 1979 ല്‍ ആരംഭിച്ച് 1983 ല്‍ പൂര്‍ത്തിയായി. ഗുണ്ടാരു അണക്കെട്ടിന്റെ ആകെ ശേഷി 25 മീറ്റര്‍ മാത്രമാണ്.

ഈ ഗുണ്ടാരു ഡാം ചുറ്റുമുള്ള ഗ്രാമങ്ങളിലെ ജലസേചന സൗകര്യത്തിനായി ഉപയോഗിക്കുന്നു. തെങ്കാശി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. ഡാം വിനോദസഞ്ചാരികള്‍ക്ക് വെള്ളത്തില്‍ കളിക്കാനുള്ള മൂന്ന് സാധ്യതകള്‍ തുറന്നിടുന്നുണ്ട്. അണക്കെട്ടിലെ വെള്ളത്തില്‍ മുങ്ങിക്കുളിക്കുയോ അടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിന് കീഴില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ സമീപത്ത് ഒഴുകുന്ന അരുവിയുടെ ശാന്തത ആസ്വദിക്കുകയോ ചെയ്യാം. ഇവിടെ അണക്കെട്ട്, വെള്ളച്ചാട്ടം, അരുവി എന്നിങ്ങനെ മൂന്ന് സ്ഥലങ്ങള്‍ കുളിക്കാനുണ്ടെങ്കിലും മഴക്കാലത്ത് ഡാമില്‍ കുളിക്കുന്നത് നിരോധിച്ചിരിക്കുന്നു.

മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചയായി മഴ പെയ്താല്‍ ഈ അണക്കെട്ട് പൂര്‍ണ്ണ ശേഷിയിലെത്തും. തെക്ക്-പടിഞ്ഞാറ്, വടക്ക്-കിഴക്കന്‍ കാലവര്‍ഷ സീസണുകളില്‍, അണക്കെട്ട് അതിന്റെ മുഴുവന്‍ ശേഷിയിലും കവിഞ്ഞൊഴുകുന്നു. സമീപത്ത് നിരവധി സ്വകാര്യ വെള്ളച്ചാട്ടങ്ങളും ഉണ്ട്. ഏകാന്തത ഇഷ്ടപ്പെടുന്ന, ആള്‍ക്കൂട്ടത്തില്‍ കുളിക്കാന്‍ ആഗ്രഹിക്കാത്ത നിരവധി ആളുകളുടെ തിരഞ്ഞെടുപ്പായിരിക്കും ഈ സ്വകാര്യ വെള്ളച്ചാട്ടം.

ഡാമില്‍ ചുറ്റിയടിച്ച് പ്രകൃതിഭംഗി ആസ്വദിക്കാനായി 10 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളുന്ന മോട്ടോര്‍ബോട്ട് സേവനങ്ങള്‍ ലഭ്യമാണ്. പ്രദേശം ചുറ്റിയടിച്ചു കാണുന്നതിനായി മനോഹരമായ ഒരു ടൂറും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതല്‍ സ്വകാര്യ വെള്ളച്ചാട്ടങ്ങളുള്ള പ്രദേശമാണ് കണ്ണുപ്പുള്ളിമെട്ട്. കൂടാതെ മനോഹരമായ ഓഫ് റോഡ് അനുഭവവും ലഭ്യമാണ്. കൂടാതെ, ഗുണ്ടാരു ഡാമിന് സമീപം ബോട്ടിംഗ് സൗകര്യമുണ്ട്, അതിന് 10 പേര്‍ക്ക് പോകാം, അവര്‍ 150 രൂപ ഈടാക്കും.

സന്ദര്‍ശകര്‍ക്ക് വിശ്രമിച്ചുകൊണ്ട് പ്രകൃതിഭംഗി ആസ്വദിക്കാന്‍ ഗുണ്ടാരു ഡാമിന്റെ സമീപത്തെ പാര്‍ക്കിലിരിക്കാം. ഇടതൂര്‍ന്നതും ഉയരമുള്ളതുമായ മരങ്ങള്‍ക്ക് കീഴില്‍ ഉന്മേഷദായകമായ വിശ്രമം കിട്ടും.

ആകര്‍ഷകമായ ഈ ക്രമീകരണം ഗുണ്ടാരു ഡാമിനെ ഫോട്ടോഷൂട്ടുകള്‍ക്കും സെല്‍ഫികള്‍ക്കുമുള്ള പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്. ഗുണ്ടാരു അണക്കെട്ടില്‍ നിന്നും തന്നെ പിടിക്കുന്ന മത്സങ്ങള്‍ പാകം ചെയ്യാന്‍ സന്ദര്‍ശകര്‍ക്കായി ഒരു പാചക വിഭവമുണ്ട്. ഗുണ്ടാരു അണക്കെട്ടില്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ തമിഴ്നാട് ടൂറിസം വികസന വകുപ്പിന് പദ്ധതിയുണ്ട്.