ജയിലിലെ പൂട്ടിയ സെല്ലില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന തടുവുകാരെ നാം സിനിമകളിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊക്കെ സാധ്യമാകുമോ?. ഏതായാലും ഈ ചിന്താഗതികള്‍ എല്ലാം മാറ്റിക്കുറിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ.
താന്‍ എങ്ങനെയാണ് പൂട്ടു വീണ സെല്ലിലെ അഴികള്‍ക്കുള്ളിലൂടെ പുറത്തുകടന്ന് രക്ഷപ്പെട്ടതെന്ന് പോലീസിന് കാണിച്ചുക്കൊടുക്കുകയാണ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ഒരു തടവുകാരന്‍. വീഡിയോ കണ്ട് കാണികളില്‍ പലരും അമ്പരന്നിരിക്കുകയാണ്.
@Universe എന്ന എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ കുറ്റവാളിയായ യുവാവ് അതീവ ശ്രദ്ധയോടെ സെല്ലിലെ അഴികള്‍ക്കിടയിലൂടെ തല ആദ്യം പുറത്തേക്കിടുന്നതാണ് കാണുന്നത്. തുടര്‍ന്ന് വളരെ പതിയെ തന്റെ മെലിഞ്ഞ ശരീരവും അഴികള്‍ക്കുള്ളിലൂടെ പുറത്തേക്കെടുക്കുകയും ചെയ്യുന്നു. ഇത് കണ്ട് പോലീസുകാര്‍ അതിശയിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
https://x.com/OhUniverse_/status/1889300506105004160
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഒരേ സമയം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്തു. ‘ഇങ്ങനെയുള്ള അഴികളില്‍ സുരക്ഷ എങ്ങനെ സാധ്യമാകുമെന്നും ഇത് നിര്‍മ്മിച്ചതില്‍ പിഴവുണ്ടെന്നും’ ഒരാള്‍ കുറിച്ചു. ചിലര്‍ യുവാവിന് ‘ഹൗഡിനി-ലെവല്‍ കഴിവുകള്‍’ ഉണ്ടെന്ന് തമാശ പറഞ്ഞു, മറ്റുള്ളവര്‍ അവനെ ഒരു കായികാഭ്യാസിയോട് താരതമ്യം ചെയ്തു.