Sports

ശ്രുതിയും താളവും തെറ്റാതെ പാടുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ, താരത്തിന്റെ പാട്ട് വൈറലാകുന്നു

ഫുട്‌ബോള്‍ ലോകത്തെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ പോര്‍ച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന് പറയുന്നവര്‍ ഏറെയാണ്. എന്നാല്‍ ഒരു നല്ല ഗായകന്റെ പേര് പറയാന്‍ പറഞ്ഞാല്‍ എത്രപേര്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പേരു പറയുമെന്ന് അറിയില്ല. എന്തായാലും താളവും ശ്രുതിയുമൊക്കെ ഒപ്പിച്ച് ഒരാള്‍ പാടുന്ന ഈ വീഡിയോ കണ്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ കണ്ണുകളെ വിശ്വസിക്കില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരു പ്രണയഗാനത്തിന് ഹൃദയം പകരുന്ന വീഡിയോ വൈറലാണ്. പോര്‍ച്ചുഗീസ് സൂപ്പര്‍താരം ജൂലിയോ ഇഗ്ലേഷ്യസിന്റെ ‘അമോര്‍ മിയോ’ എന്ന ഗാനമാണ് താരം പാടുന്നത്. പോര്‍ച്ചുഗലില്‍ ഒരു പരസ്യ പ്രചരണത്തിന്റെ ഭാഗമായി 2009ല്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയായിരുന്നു ഇത്. 39-കാരനായ താരം ഒരു സംഗീത സ്റ്റുഡിയോയില്‍ ഇരുന്നു പാടുന്നത് നാടകീയമായ ഒരു പിന്നണി ട്രാക്ക് പിന്നില്‍ പ്ലേ ചെയ്യുന്നതായി കാണിക്കുന്നു. ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ബാങ്കോ എസ്പിരിറ്റോ സാന്റോ (ബിഇഎസ്) എന്ന ബാങ്കിന്റെ പരസ്യമായിരുന്നു അത്. വീഡിയോ ഇപ്പോഴും ഇന്റര്‍നെറ്റില്‍ നിലനില്‍ക്കുന്നുണ്ട്.

തമാശ നിറഞ്ഞ ക്ലിപ്പ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടിരിക്കുകയാണ്. ‘എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ മാത്രമല്ല, മികച്ച ഗായകന്‍ കൂടിയാണ്.” ഒരാള്‍ കുറിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോ തന്റെ ആദ്യ സ്പെല്ലിന്റെ ദിവസങ്ങളില്‍ ആയിരുന്നു ഈ പരസ്യം ചിത്രീകരിച്ചത്. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് രണ്ടാമത്തെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി ഒരുങ്ങുന്ന തിരക്കിലാണ്. പോര്‍ച്ചുഗലിനായുള്ള തന്റെ 11-ാമത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ് ക്രിസ്ത്യാനോ.