Healthy Food

കറിക്ക് കൊഴുപ്പും രുചിയും കൂട്ടണോ? ഇങ്ങനെ ചെയ്തോളൂ…അടുക്കളയിലെ നുറുക്കു വിദ്യകള്‍

അടുക്കളയിലെ പല കാര്യങ്ങളും വീട്ടമ്മമാര്‍ കൈകാര്യം ചെയ്യുന്നത് ചെറിയ ചെറിയ നുറുങ്ങുവിദ്യകളില്‍ കൂടിയാണ്. സംശയമുണ്ടോ? അമ്മയോടോ ഭാര്യയോടോ ചോദിക്കൂ… കറികള്‍ക്ക് ഉപ്പ് കൂടിയാലും എരിവ് കൂടിയാലുമൊക്കെ അത് എന്തെങ്കിലും സൂത്രം പ്രയോഗിച്ച് അവര്‍ എല്ലാം മാനേജ് ചെയ്യാറുണ്ട്. അടുക്കളയില്‍ പെട്ടെന്ന് പ്രയോഗിയ്ക്കാവുന്ന ചില നുറുക്കു വിദ്യകള്‍ അറിയാം…

  • ആട്ടിറച്ചി കറി വയ്ക്കും മുമ്പ്, ഇറച്ചിയില്‍ അല്പം പപ്പായ അരച്ചു പുരട്ടിവച്ചാല്‍ വളരെയെളുപ്പം വെന്തു കിട്ടും.
  • കറിക്ക് കൊഴുപ്പും രുചിയും കൂടാന്‍, അല്പം കശുവണ്ടി അരച്ചു ചേര്‍ക്കുക.
  • കറിയില്‍ എരിവോ എണ്ണയോ അധികമായാല്‍, ഒന്നോ രണ്ടോ റൊട്ടിക്കഷണം അല്പം വെള്ളത്തില്‍ കുഴച്ചു ചെറിയ ഉരുളകളാക്കിയതു ചേര്‍ത്തു നന്നായി ഇളക്കുക. അധികമുള്ള എണ്ണയും മസാലയും റൊട്ടിക്കഷണങ്ങള്‍ വലിച്ചെടുക്കും.
  • ഫ്രിഡ്ജ് തുടയ്ക്കുന്ന വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി വിനാഗിരി ചേര്‍ക്കുക. നല്ല തിളക്കം ലഭിക്കും.
  • സവാള മുറിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ്, ഫ്രിഡ്ജില്‍ വയ്ക്കുക. പിന്നീടു മുറിച്ചാല്‍, കണ്ണില്‍ നിന്നു വെള്ളം വരില്ല.
  • പനീര്‍ കറിയില്‍ ചേര്‍ക്കും മുമ്പ്, അവ പൊടിഞ്ഞുപോകാതിരിക്കാന്‍ വറുക്കാറില്ലേ? അതിനു പകരം വെളളത്തിലിട്ടു തിളപ്പിക്കുക.
  • ഫ്രിഡ്ജില്‍ വച്ച തേങ്ങ ചുരണ്ടിയത്, അരയ്ക്കാന്‍ ചെറു ചൂടുവെള്ളം ഉപയോഗിക്കുക.
  • വെണ്ടയ്ക്ക വഴറ്റുമ്പോള്‍ ഒരു വലിയ സ്പൂണ്‍ തൈരു ചേര്‍ത്താല്‍ പാത്രത്തില്‍ ഒട്ടിപ്പിടിച്ചു കരി പിടിക്കില്ല.
  • സവാള വഴറ്റുമ്പോള്‍ അല്പം ഉപ്പു ചേര്‍ക്കുക. എളുപ്പം വഴന്നു കിട്ടും.
  • കറിക്കുള്ള ഗ്രേവിയില്‍ ഉപ്പു കൂടിപ്പോയാല്‍, ഒന്നോ രണ്ടോ ഉരുള ഗോതമ്പുമാവ് കുഴച്ചത് ഇട്ടു തിളപ്പിക്കുക. കറി വിള മ്പാന്‍ നേരം ഗോതമ്പു മാറ്റുക. ഉപ്പു കുറഞ്ഞു കിട്ടും.
  • തൈര്, കറിയില്‍ ചേര്‍ക്കും മുമ്പു നന്നായി അടിക്കണം. അല്ലെങ്കില്‍ കറിയില്‍ തരികളായി കിടക്കും.