ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ആരോഗ്യം സംരക്ഷിക്കാനും നടത്തം സഹായിക്കുന്നു. എന്നാല്‍ എല്ലാ ദിവസവും നടന്നിട്ടും ശരീരത്തിന്റെ ഭാരം കുറയുന്നില്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടാകാം.
സാവധാനത്തിലുള്ള നടത്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. സന്ധികള്‍ക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ പ്രയാസമാണ്. സാവധാനം നടക്കുന്നത് ഹൃദയമിടുപ്പിന്റെ നിരക്ക് കൂട്ടുന്നില്ല. ശരീരഭാരം കുറയണമെങ്കില്‍ വേഗത്തിൽ നടക്കണം, സ്‌റ്റെപ്പുകള്‍ കയറുന്നതും നല്ലതാണ്.
ഒരോ ഭക്ഷണത്തിന് ശേഷവും മൂന്നോ നാലോ തവണയായി ചെറുനടത്തങ്ങൾ ശീലമാക്കണം. ഒരോ തവണയും ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് ഷുഗര്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. വ്യായാമത്തിനും നടത്തതിനുമൊപ്പം ശരിയായ ഭക്ഷണക്രമവും പിന്തുടരുക. എന്നിട്ടും ഭാരം കുറയുന്നില്ലെങ്കിൽ ആരോഗ്യവിദഗ്ധനെ കാണുക. ഇന്‍സുലിന്‍ പ്രതിരോധമോ ഹോര്‍മോണ്‍ അസന്തുലനമോ ആകാം കാരണം.
സമ്മര്‍ദം കോർട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നു. കുറച്ച് നേരം റിലാക്‌സ് ചെയ്യണം. രാത്രിയില്‍ നന്നായി ഉറങ്ങിയില്ലെങ്കില്‍ ശരീരഭാരം കൂടുന്നതിന് കാരണമാകും. തടസ്സമില്ലാതെ ഉറങ്ങാനായി ശ്രദ്ധിക്കണം.
നിങ്ങൾ കഴിക്കുന്ന മരുന്നുകൾ ആന്റിഡിപ്രസന്റുകള്‍, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയ മരുന്നുകളാണെങ്കിൽ ഉപാപചയപ്രവര്‍ത്തനെ ബാധിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് തടസ്സമാകാം.
കാലറി കൂടിയതും മധുരമുള്ളതുമായ ഭക്ഷണങ്ങളും തടി കൂടുന്നതിന് കാരണമാകും. ശരീരത്തില്‍ ബേൺ ചെയ്യാനായി സാധിക്കുന്നതിലും അധികം കലറിയുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കും