Health

അലാറം കേട്ടുണരുന്നവരോ? ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ആവശ്യമുള്ള സമയത്ത് ഉറക്കമുണരാന്‍ സാധാരണയായി മിക്കവരും ആശ്രയിക്കുന്നത് അലാറമിനെയാണ്. എന്നാല്‍ അലാറത്തിന്റെ ശബ്ദം കേട്ട് പെട്ടെന്നുണരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. അലാറം കേട്ട് ഉണരുന്നത് ആ സമയത്ത് രക്തസമ്മർദ്ദത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നു. സ്വാഭാവികമായി ഉണരുന്നവരെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് 74% വർദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

ഏഴു മണിക്കൂറിൽ താഴെ ഉറക്കം ലഭിക്കുന്ന വ്യക്തികളിൽ രക്തസമ്മർദ്ദത്തിലെ ഈ വർദ്ധനവ് കൂടുതൽ പ്രകടമാണ്. ഇവ പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഉയർന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു . രണ്ട് ദിവസങ്ങളിലായി 32 പേരെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്. നേരത്തേ ഇത്തിലുള്ള രോഗങ്ങള്‍ഉള്ളവരാണെങ്കില്‍ ഈ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും പഠനം സ്ഥിരീകരിച്ചു. നല്ല ശബ്ദങ്ങള്‍ കേള്‍ക്കുകയോ വെളിച്ചം കണ്ട് എഴുന്നേല്‍ക്കുകയോ ചെയ്യുന്നത് ഇത്തരം ബുദ്ധിമുട്ടുകള്‍ക്കുള്ള സാധ്യതകള്‍ കുറയ്ക്കും. സ്വാഭാവികമായ ഉറക്കം ലഭിക്കുകയാണെങ്കില്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ സാധിക്കും. നിര്‍ബന്ധമായും അലാറം വെക്കണമെങ്കില്‍ ശാന്തമായ ഏതെങ്കിലും പാട്ടുകള്‍ വയ്ക്കുന്നതാണ് ഉചിതമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *