Sports

20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്, ആരതിയുമായി പിരിയുന്നു

സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട ഇന്ത്യന്‍ ടീമിലെ ഒരു കാലത്തെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്‌ളാവതും വേര്‍പിരിയുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കളി വിലയിരുത്തലുകാരനൂം കമന്റേറ്ററുമൊക്കെയായി മാറിയിരിക്കുന്ന സെവാഗ് ഭാര്യ ആരതിയുമായി 20 വര്‍ഷത്തെ ദാമ്പത്യത്തിനാണ് വിരാമമിടുന്നത്. 2004 ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട ആണ്‍കുട്ടികളുമുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും രണ്ടു വഴിയിലായേ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇരുവരും ഇപ്പോള്‍ മാസങ്ങളായി രണ്ടിടങ്ങളിലായിട്ടാണ് താമസിക്കുന്നതെന്നും ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായിട്ടുമാണ് കുടുംബവുമായി ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്. ക്രിക്കറ്റിലെ വിസ്‌ഫോടന ബാറ്റിംഗ് ശൈലിക്ക് പേരുകേട്ട സെവാഗിന് ഭാര്യയുമായുള്ള ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഇരുവരും തങ്ങളുടേതായ വഴികള്‍ തെരഞ്ഞെടുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദീപാവലിക്ക് തന്റെ മക്കളുടെയും അമ്മയുടേയും ഫോട്ടോ പോസ്റ്റ് ചെയ്ത സെവാഗ് ഭാര്യയെ വിട്ടിരുന്നു.

ഈ നിശബ്ദത തന്നെ ഇരുവരുടേയും വേര്‍പിരിയലിന്റെ ഏറ്റവും വലിയ സൂചനയായിരുന്നു. പാലക്കട്ടെ വിശ്വ നാഗയക്ഷി ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തത് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു. അതിലും ഭാര്യ ആര്‍തിയെക്കുറിച്ച് എന്തെങ്കിലും തരത്തിലുള്ള റഫറന്‍സ് കണ്ടിരുന്നില്ല. അതേസമയം വേര്‍പിരിയലുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വെളിപ്പെടുത്തലുകളും സെവാഗ് നടത്തിയിട്ടില്ല. എന്നിരുന്നാലും സെവാഗ് ഭാര്യയില്‍ നിന്നും കൃത്യമായ ഒരു അകലം സൂക്ഷിക്കുന്നത് അദ്ദേഹത്തിന്റെ ഫോളോവേഴ്‌സിനിടയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്