Sports

കോഹ്ലിയുടെ സിക്സര്‍ കൊണ്ടത് സെക്യൂരിറ്റി ഗാര്‍ഡിന്റെ തലയിൽ, കളി നിർത്തിവെച്ച് താരം

പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വിരാട് കോഹ്ലി സിക്‌സറടിച്ച ബോൾ തലയില്‍വീണ് സെക്യൂരിറ്റ് ഗാര്‍ഡിന് പരിക്ക്. ഗാർഡിനെ പരിശോധിക്കാൻ ഓസ്‌ട്രേലിയൻ ഫീൽഡർമാർ ഓടിയെത്തിയപ്പോഴും വിരാട് കോഹ്ലിയും ആശങ്കാകുലനായി

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 101-ാം ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് കോഹ്‌ലിയുടെ ഓഫ് സ്റ്റമ്പില്‍ എറിഞ്ഞ പന്ത് , ഗംഭീരമായ ഒരു അപ്പർകട്ടില്‍ സ്ലിപ്പ് കോർഡണിന് മുകളിലൂടെ കോഹ്ലി പറത്തി. മത്സരത്തിലെ കോഹ്ലിയുടെ ആദ്യ സിക്സായിരുന്നു ഇത്. എന്നാൽ ഷോട്ടിനെക്കുറിച്ച് ആഹ്ലാദിക്കുന്നതിനുപകരം, ഈ സംഭവം കോഹ്‌ലിയെ ആശങ്കാകുലനാക്കി.

ഗാർഡ് ഹെൽമറ്റ് ധരിച്ചിരുന്നില്ല. ആശങ്കാകുലനായ കോഹ്ലി നോക്കിനിൽക്കുകയും കൈ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്‌തപ്പോഴേയ്ക്കും ഓസ്‌ട്രേലിയന്‍ ബൗളര്‍ നതാന്‍ ലിയോണ്‍ സെക്യൂരിറ്റി ജീവനക്കാരന് അടുത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീമിന്റെ ഡോക്ടറും സ്ഥലത്തെത്തി പരിശോധിച്ചു. കളി അൽപ്പനേരത്തേക്ക് നിർത്തിവച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരത്തിനിടെ സഞ്ജു സാംസൺ ഒരു സിക്‌സ് പായിക്കുകയും ഒരു സ്ത്രീയുടെ മുഖത്ത് പതിക്കുകയും ചെയ്ത സമാനമായ ഒരു സംഭവ ഉണ്ടായിരുന്നു.

ഓസ്ട്രേലിയയയുടെ 104 എന്ന ഒന്നാം ഇന്നിങ്സ് സ്കോറിനെതിരേ ആറ് വിക്കറ്റ് നഷ്ടത്തൽ 487 റൺസെടുത്ത് രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു ഇന്ത്യ. ജയ്സ്വാൾ 297 പന്തിൽ നിന്ന് 161 റൺസും കോഹ്ലി 143 പന്തിൽ നിന്ന് 100 റൺസുമെടുത്ത് പുറത്താകാതെ നിന്നു.