ഏറെ ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്. പിറന്നാൾ ദിനത്തിൽ തന്റെ സ്പെഷ്യൽ കേക്ക് മുറിക്കുകയും മെഴുകുതിരി ഊതി കെടുത്തുകയും ചെയ്യുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണിത്. കുട്ടിക്കൊമ്പൻ അതിന്റെ പാപ്പാന്റെ അരികിൽ നിൽക്കുന്നതും ജന്മദിനാഘോഷം ആസ്വദിക്കുകയും ചെയ്യുന്നതാണ് ക്ലിപ്പിലുള്ളത്.
മെഴുകുതിരികൾ അണയ്‌ക്കാനും എക്കാലത്തെയും മനോഹരമായ “കേക്ക്” കഴിക്കാനും ആന തന്റെ തുമ്പിക്കൈ വായുവിലേക്ക് ഉയർത്തിക്കൊണ്ട് നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. രാത്രിയിൽ ശാന്തമായ ഒരു ഔട്ട്ഡോർ സെറ്റിങ്ങിലാണ് കുട്ടിയാന അതിന്റെ പാപ്പാന്റെ അരികിൽ അരുമയോടെ നിൽക്കുന്നത്. തുടർന്ന് എല്ലാവരെയുംപോലെ കൃത്യം 12 മണിക്ക് പിറന്നാൾ കേക്ക് മുറിക്കാൻ ഒരുങ്ങുകയാണ്.
മങ്ങിയ വെളിച്ചത്തിൽ മധ്യഭാഗത്ത് വലിയ മെഴുകുതിരി വെച്ചുകൊണ്ട് വാഴപ്പഴം, തണ്ണിമത്തൻ, ചോളം എന്നിവ കൊണ്ട് മനോഹരമായി ക്രമീകരിച്ച ഒരു ട്രേയുടെ മുന്നിൽ ആന പോസ് ചെയ്ത് നിൽക്കുകയാണ്. ഒരു പരമ്പരാഗത പിറന്നാൾ കേക്കിനോട് സാമ്യമുള്ള തരത്തിലാണ് പ്ലാറ്റർ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അവയാകട്ടെ നമ്മുടെ കുട്ടിയാനയ്ക്ക് ഏറെ ആരോഗ്യകരമായ രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ആദ്യ ഫ്രെയിമിൽ, ആനക്കുട്ടി കളിയായി തുമ്പിക്കൈ ഉയർത്തികൊണ്ട് എത്തുകയാണ്. , തുടർന്ന് പാപ്പാന്റെ സഹായത്തോടെ മെഴുകുതിരി ഊതി കെടുത്തുകയും തന്റെ ഇഷ്ട പഴങ്ങൾ കഴിക്കുകയും ചെയ്യുന്നു.
ഇൻസ്റ്റാഗ്രാം ഉപയോക്താവായ ‘അർച്ചിത് മദൻ’ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് വൈറലായി മാറി. “ദി ഇന്ത്യൻ സാർകാസം” എന്ന ജനപ്രിയ മെമ്മും വിനോദ പേജും ഇത് പങ്കിട്ടു. ആരോഗ്യകരമായ ക്ലിപ്പ് നെറ്റിസൺമാരുടെ ഹൃദയം കീഴടക്കി. നിരവധിപേർ കമ്മെന്റുമായി രംഗത്തെത്തി. “ജന്മദിനാശംസകൾ ക്യൂട്ടി”, ഒരാൾ അഭിപ്രായപ്പെട്ടു.